സണ്ണി വാങ്ങുന്നേല്‍ ഇപ്പ വാങ്ങണം!

Nissan Sunny
നിസ്സാന്‍ സണ്ണി സെഡാന് 52,000 രൂപ വിലക്കിഴിവ്. സെഗ്മെന്‍റില്‍ ഏറ്റവും വിലക്കുറവില്‍ വിപണിയിലെത്തിച്ച സണ്ണിക്ക് വീണ്ടും വില കുറച്ചെതന്തിനെന്ന് ഓട്ടോകുതുകികള്‍ മൊത്തം അന്തം വിടുകയാണ്. സണ്ണിക്ക് പെട്രോള്‍ പതിപ്പ് മാത്രമേയുള്ളൂ എന്നാതാണ് കാരണമെന്ന് പൊതുവില്‍ പറയാം.

25000 രൂപയാണ് കാഷ് ഡിസ്കൗണ്ട് ലഭിക്കുക. 27,000 രൂപ ഇന്‍ഷൂറന്‍സ് ഇനത്തിലാണ് നല്‍കുന്നത്.
ഡിസ്കൗണ്ട് ആവശ്യമില്ല എന്നാണെങ്കില്‍ ചില എക്സ്ട്രാ ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഫോര്‍ മാറ്റ്, സണ്‍ ഷേ‍ഡ്, പുതിയ സീറ്റ് കവറുകള്‍ എന്നിങ്ങനെയുള്ള അധിക ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും.ഇവയുടെ കൂട്ടത്തില്‍ അലോയ് വീലുകളും ഉണ്ടെന്നാണ് അറിയുന്നത്.

5.85 ലക്ഷം രൂപ വിലയിലാണ് സണ്ണി വിപണിയില്‍ ലോഞ്ചിയത്. ഈ വിലനിലവാരത്തില്‍ മറ്റൊരു കമ്പനിയുടെയും കാര്‍ സെഗ്മെന്‍റിലില്ല. കുറച്ചു ദിവസം മുന്‍പ് ലോഞ്ച് ചെയ്ത സ്കോഡ റാപിഡാണ് പിന്നാലെ വരുന്ന കക്ഷി.

വിപണി മത്സരത്തില്‍ എന്തുവിലകൊടുത്തും പിടിച്ചു കയറുകയും സുരക്ഷിതമായ സ്ഥാനത്തെത്തിയതിനു ശേഷം വിലയില്‍ സ്ഥിരത നില്‍നിര്‍ത്തുകയും ചെയ്യുക എന്ന തന്ത്രമാണ് നിസ്സാന്‍ സമ്ണിയുടെ കാര്യത്തില്‍ പയറ്റുന്നത്. ഹോണ്ട സിറ്റിക്ക് വിപണിയിലുള്ള സ്ഥാനം ആരെയും മോഹിപ്പിക്കുന്നതാണ്. ഹ്യൂണ്ടായ് വെര്‍ണ, ഫോക്സ്‍വാഗണ്‍ വെന്‍റോ എന്നിവ പിന്നാലെ വരുന്നു. ഈ തലത്തിലേക്ക് കയറിനില്‍ക്കുക എന്നതാണ് ഉണ്ണിയുടെ മനസ്സിലിരിപ്പെന്ന് വ്യക്തം.

More from DriveSpark

Article Published On: Thursday, November 24, 2011, 17:03 [IST]
English summary
Nissan Motors is offering discounts worth RS.52,000 for its recently launched sedan Sunny.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X