റിനോയുടെ നാനോ എതിരാളി

Renault Zoom Concept
ജാജുമായി ചേര്‍ന്നുള്ള ഒരു അള്‍ട്രാ ചെറുകാര്‍ പദ്ധതി റിനോയ്ക്കുള്ളതായി നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. അടുത്ത വര്‍ഷത്തെ ദില്ലി ഓട്ടോ എക്സ്പോയില്‍ ഈ ചെറുകാര്‍ അവതരിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ. (ലോഞ്ച് ചെയ്യുമെന്ന അമിതപ്രതീക്ഷയും ചിലര്‍ക്കുണ്ട്) പുതിയ ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്, ബജാജുമായി ചേര്‍ന്നല്ലാതെ മറ്റൊരു ചെറുകാര്‍ പദ്ധതി റിനോയ്ക്കുണ്ടെന്നാണ്. നാനോ, ആള്‍ട്ടോ എന്നിവര്‍ക്കെതിരായി ഒരു ചെറുകാര്‍.

2 ലക്ഷത്തിന് ചോടെ വില കാണുന്ന ഈ ചെറുകാറിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ റിനോയുടെ 1992ല്‍ അവതരിപ്പിക്കപ്പെട്ട 'സൂം കണ്‍സെപ്റ്റു'മായി ബന്ധം കാണാന്‍ ശ്രമിക്കുന്നുണ്ട്. ഇന്ത്യ, ചൈന, ബ്സരസീല്‍ എന്നിവിടങ്ങളിലാണ് ഈ ചെറുകാര്‍ വിപണി തേടുക. ഇതിന്‍റെ കരിമ്പുക രഹിത പതിപ്പുകള്‍ യൂറോപ്യന്‍ വിപണിയില്‍ വിറ്റുപോകും എന്നും റിനോ മനസ്സിലാക്കുന്നു. ഉയര്‍ന്ന ഇന്ധനക്ഷമത ഈ വാഹനത്തിനുണ്ടായിരിക്കും.

ഈ പദ്ധതി പൂര്‍ണരൂപത്തിലെത്തണമെങ്കില്‍ ഒരു മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ചില ഓട്ടോ നിരീക്ഷകരുടെ അഭിപ്രായം. പുതിയ പ്ലാറ്റ്ഫോമില്‍ തന്നെ വാഹനം നിരത്തിലെത്തണം എന്നതാണ് റിനോ ആഗ്രഹിക്കുന്നത്. നിലവില്‍ റിനോയ്ക്കുള്ള പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ നിര്‍മാണച്ചെലവ് ആവശ്യപ്പെടും എന്നതാണ് പ്രശ്നം.

Article Published On: Thursday, November 24, 2011, 11:13 [IST]
English summary
Renault developing a new ultra low-cost car for a price of under 2 lakh rupees.
കൂടുതല്‍... #renault #car #റിനോ #കാര്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X