ഡീസല്‍ കാറുകള്‍ക്ക് നികുതി കൂട്ടും

പെട്രോള്‍ വിലവര്‍ധനയെ തുടര്‍ന്ന് ഡീസല്‍ കാറുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ് വിപണിയില്‍ ഇപ്പോഴുള്ളത്. ഇക്കാരണത്താല്‍ പെട്രോള്‍ മോഡലുകളുടെ എണ്ണം കുറച്ച് കൂടുതല്‍ ഡീസല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ തത്രപ്പെടുകയാണ് കമ്പനികള്‍. ഡീസല്‍ എന്‍ജിന്‍ പ്ലാന്‍റിന്‍റെ ശേഷി കൂട്ടല്‍, ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിച്ചെടുക്കല്‍ തുടങ്ങി ഡീസല്‍കേന്ദ്രിതമായ പ്രവര്‍ത്തനങ്ങളിലേക്ക് കാര്‍ മേഖല മൊത്തത്തില്‍ തിരിഞ്ഞിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന കാര്‍ മോഡലുകളിലൊന്നായ മാരുതി സ്വിഫ്റ്റ് ഡീസല്‍ പതിപ്പിന് 6 മാസമാണ് കാത്തിരിപ്പ് സമയം.
'ഏത് കാര്‍ വാങ്ങണം' എന്ന് ഉപദേശം ചോദിച്ചു വരുന്നവരോട് 'ഡീസല്‍ കാര്‍ വാങ്ങരുത്' എന്നു മാത്രം പറയരുത് ഇക്കാലത്ത്. ഡീസല്‍ കാര്‍ എന്നത് ഒരു വികാരമായി ഇന്ത്യയില്‍ വളര്‍ന്നിരിക്കുന്നു. വളരെ പെട്ടെന്ന് വ്രണപ്പെടുന്ന വികാരങ്ങളുടെ കൂട്ടത്തില്‍ വേണം അതിനെ പെടുത്തുവാന്‍.
പെട്രോളിന് വില വര്‍ധിച്ചതോടെ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗം പേരും ഡീസല്‍ കാറി ആദ്യത്തെ പരിഗണന നല്‍കുന്നു. ഡീസലിന് സര്‍ക്കാര്‍ നല്‍കിവരുന്ന സബ്‍സിഡിയെക്കുറിച്ച് അറിയാത്തവരാണ് ഇവരില്‍ ഭുരിഭാഗവും. അല്ലെങ്കില്‍ പ്രസ്തുത സബ്‍സിഡി എല്ലാക്കാലത്തും നിലനില്‍ക്കുമെന്ന് കരുതുന്നവരും. എന്തായാലും ഈ ഹണിമൂണ്‍ അധികകാലം ഉണ്ടാകില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
ഇത്തരത്തില്‍ വിലവര്‍ധന വരികയാണെങ്കില്‍ ഡീസല്‍ കാറുകള്‍ക്ക് 30,000 മുതല്‍ 50,000 വിലയില്‍ മാറ്റമുണ്ടാകും. നിലവില്‍ പെട്രോള്‍ - ഡീസല്‍ കാറുകള്‍ തമ്മില്‍ 80,000 മുതല്‍ 1 ലക്ഷം വരെ വിലക്കൂടുതലുണ്ട്. ഇത് എക്സൈസ് ഡ്യൂട്ടിയാണ്. പുതിയ നികുതി വര്‍ഢന വരുന്നതോടെ 110,000 മുതല്‍ 150,000 വരെയാവും വിലക്കൂടുതല്‍.
ഈ മാറ്റത്തെ മുന്നില്‍ക്കണ്ട് ചില കാര്‍ കമ്പനികള്‍ നടത്തുന്ന നീക്കം കൂടുതല്‍ ബുദ്ധിപരമാണ്. മാരുതി സുസുക്കി സിഎന്‍ജി മോഡലുകള്‍ കൂടുതല്‍ ഇറക്കാന്‍ പോകുന്നതായി വാര്‍ത്ത കണ്ടിരുന്നു. ഹ്യൂണ്ടായ് ഐ10-ന് എല്‍പിജി പതിപ്പ് വിപണിയിലെത്തിക്കഴിഞ്ഞു. ഇയോണിന് അടുത്തു തന്നെ എല്‍പിജി പതിപ്പ് വിപണിയിലെത്തും.
ഡീസല്‍ കാര്‍ വാങ്ങാതിരിക്കാന്‍ ചില കാരണങ്ങള്‍


Click it and Unblock the Notifications








