നാനോയെ ടാറ്റ വിളിക്കുന്നു

Tata Nano
തിരിച്ചുവിളി എന്നു കേട്ടാല്‍ കാറുടമയ്ക്ക് അതൊരു നല്ല വാര്‍ത്തയല്ല. തീപ്പിടിക്കാനോ, ബ്രേക്ക് പോകാനോ സാധ്യതയുണ്ടായിരുന്ന ഒരു കാറിലായിരുന്നോ ഇത്രയും കാലം ഞാനും ഭാര്യയും കൊച്ചുങ്ങളും യാത്ര ചെയ്തിരുന്നത് എന്നയാള്‍ ഓര്‍ക്കും. എന്നാല്‍ ടാറ്റ തങ്ങളുടെ ചെറുകാറായ നാനോയെ തിരിച്ചു വിളിക്കുമ്പോള്‍ ഇത്തരം ആശങ്കകളൊന്നും വേണ്ട. സ്നേഹം കൊണ്ടുള്ള വിളിയാണത്. അല്ലെങ്കിലും ഈ വിളിയെ തിരിച്ചു വിളി എന്നൊന്നും വിളിക്കാനാവില്ല.

2009 ജൂലൈയില്‍ നിരത്തിലിറങ്ങിയ എല്ലാ കാറുകള്‍ക്കും സ്റ്റാര്‍ടര്‍ മോട്ടോര്‍ ഘടിപ്പിക്കുവാന്‍ വേണ്ടിയാണ് ടാറ്റ തങ്ങളുടെ ചെറുകാറിനെ വിളിക്കുന്നത്. നിലവിലെ സ്റ്റാര്‍ടര്‍ മോട്ടോറിന് എന്തെങ്കിലും സുരക്ഷാ പ്രശ്നമുള്ളതുകൊണ്ടല്ല ഈ വിളി. നേരത്തെ പറഞ്ഞല്ലോ, ഇതൊക്കെ ടാറ്റയുടെ ഒരു സ്നേഹമാണ്. ഏതാണ്ട് 145,000 കാറുകളാണ് ഈ തിരിച്ചുവിളിയില്‍ ഉള്‍പെടുക.

ഉപഭോക്താക്കള്‍ക്കിടയില്‍ ഇത്തിരി ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ ഉദ്യമത്തിന്‍റെ ഇദ്ദേശ്യം. തിയറ്ററില്‍ സിനിമ ഇറങ്ങി വിജയിക്കുന്നതുപോലെയാണ് ഏറെക്കുറെ വണ്ടികളുടെയും കാര്യം. മൗത് പബ്ലിസിറ്റി വളരെ പ്രധാനമാണ്. പടം ചളമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ വലിയ വിഭാഗം പേരും റിസ്കെടുക്കില്ല. ഇക്കാലത്ത് കാര്‍ വാങ്ങുന്നതിനു മുന്‍പ് ഒരാള്‍ നടത്തുന്ന ഗവേഷണം പ്രബന്ധമാക്കിയാല്‍ അതിന് ഡോക്ടറേറ്റ് ഉറപ്പാണ്.

നാനോയുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നത് മാത്രമാണ് പുതിയ സ്റ്റാര്‍ടര്‍ മോട്ടോ്ര്‍ ഘടിപ്പിക്കുന്നതിന്‍റെ ഉദ്ദേശ്യം. 2012 മോ‍ല്‍ നാനോയില്‍ ഈ സ്റ്റാര്‍ടര്‍ മോട്ടോര്‍ ആണ് ഘടിപ്പിച്ചിട്ടുള്ളത്.

ഈ അപ്‍ഗ്രേഡിനായി ടാറ്റ മോട്ടോഴ്സ് ചെലവഴിക്കുന്നത് 110 കോടി രൂപയാണ്. ഒരു സ്റ്റാര്‍ട്ടര്‍ മോട്ടോറിന്‍റെ വില 3000 രൂപ. ലേബര്‍ ചാര്‍ജ്, ടാക്സ്, എന്‍ജിന്‍ ഓയില്‍ ചാര്‍ജ് തുടങ്ങിയ ചെലവുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ വില 7,600ലേക്ക് കയറും. ഇപ്പോള്‍ നിങ്ങള്‍ മനസ്സില്‍ പറയാതിരിക്കില്ല, ടാറ്റ എത്ര നല്ലവന്‍!

More from DriveSpark

Article Published On: Monday, December 26, 2011, 16:07 [IST]
English summary
Tata Nano to get new starter motors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X