കാറിന് അധിക നികുതി വേണ്ടെന്ന് പ്രഫുല്‍

Praful Patel
ഡീസല്‍ കാറുകള്‍ക്ക് അധിക നികുതി ചുമത്തരുതെന്ന് കേന്ദ്ര വന്‍കിട വ്യവസായ വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയോട് അപേക്ഷിച്ചു. വിഷയത്തില്‍ കാര്‍ മേഖലയിലാകമാനം പടര്‍ന്നിരിക്കുന്ന ആശങ്ക കണക്കിലെടുത്ത് പ്രണബിന് നേരിട്ട് കത്തെഴുതുകയായിരുന്നു പ്രഫുല്‍ പട്ടേല്‍. ഇതിനോടൊപ്പം വലിയ കാറുകള്‍ക്ക് ചുമത്തിയ 15,000 രൂപയുടെ അധിക നികുതി എടുത്തു കളയുവാനും പ്രഫുല്‍ കത്തില്‍ അപേക്ഷിച്ചിട്ടുണ്ട്.

ഇന്ധനച്ചെലവ് ചുരുക്കുവാനായി അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ ഡീസല്‍ കാറുകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികൂല നിലപാടെടുക്കുന്നത് അബദ്ധമാണെന്ന് പ്രഫുല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെപ്പോലെ താരതമ്യേന ചെറിയ ഒരു വിപണി ഇത്തരം കടുത്ത നിലപാടുകളിലേക്ക് പോകുന്നത് ശരിയായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്ക് നല്‍കുന്ന ഡീസല്‍ സബ്സിഡിയുടെ ഗുണം ഡീസല്‍ കാറുടമകള്‍ കൈയാളുന്നതിലെ അപാകത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രസ്തുത സബ്സിഡി കര്‍ഷകര്‍ക്കു മാത്രമായി ചുരുക്കാം എന്നതായിരുന്നു ആദ്യം സര്‍ക്കാര്‍ എടുത്ത നിലപാട്. എന്നാല്‍ ഇതില്‍ നിന്ന് പുറകോട്ടുപോയി ഡീസല്‍ കാറുകളുടെ നികുതി കൂട്ടാം എന്നതായി പിന്നീട്. ഡീസല്‍ കാറുകള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതങ്ങള്‍ പ്രമാണിച്ച് മുന്‍ പരിസ്ഥിതി മന്ത്രി ജയ്റാം രമേശ് കടുത്ത നിലപാടുകളാണ് വിഷയത്തില്‍ എടുത്തിരുന്നത്.

More from DriveSpark

Article Published On: Tuesday, December 27, 2011, 16:57 [IST]
English summary
diesel vehicle tax, excise duty, car, praful patel, heavy industries and public enterprises minister,
കൂടുതല്‍... #fuel #car #കാര്‍ #ഇന്ധനം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X