മാരുതി എ സ്റ്റാര്‍ 2012ല്‍ ഇന്‍ഡൊനീഷ്യയില്‍

ലോകത്ത് വിവിധ വിപണികളില്‍ എ സ്റ്റാര്‍ വിറ്റഴിക്കപ്പെടുന്നുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും എ സ്റ്റാര്‍ അറിയപ്പെടുന്നത് ആള്‍ട്ടോ എന്നാണ്. ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു മോഡലാണ് ആള്‍ട്ടോ എന്ന പേരില്‍ വിറ്റഴിക്കുന്നത്.
3 സിലിണ്ടര്‍ കെ സീരീസ് എന്‍ജിന്‍ തന്നെയാണ് കയറ്റി അയയ്ക്കുന്ന എ സ്റ്റാരിനും ഉണ്ടായിരിക്കുക. ഹരിയാനയിലെ മനെസര്‍ പ്ലാന്‍റിലാണ് എ സ്റ്റാര്‍ നിര്‍മിക്കുന്നത്. മനെസറില്‍ നടന്ന തൊഴിലാളി സമരത്തെ തുടര്‍ന്ന് എ സ്റ്റാറിന്‍റെ ഉല്‍പാദനം നിലച്ചിരുന്നു. ഇത് കയറ്റുമതിയെ സാരമായി ബാധിച്ചു. മാരുതി സുസുക്കിയുടെ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന വാഹനമാണ് എ സ്റ്റാര്‍.
ഇന്ത്യയില്‍ മാത്രമാണ് നിലവില്‍ എ സ്റ്റാര്‍ ഉല്‍പാദനം നടക്കുന്നത്. ലോകത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് ഇവിടെ നിന്നാണ് കയറ്റുമതി ചെയ്യുന്നത്.


Click it and Unblock the Notifications








