മഹീന്ദ്ര സൈലോയ്ക്ക് മുഖംമിനുക്കല്‍

അതേസമയം ചെറു സൈലോ നിരത്തിലെത്തുക അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെയായിരിക്കും എന്നാണറിയുന്നത്. ഇതിനിടയില്‍ മാരുതിയുടെ ചെറു എസ് യു വി എക്‌സ്‌പോയില്‍ അവതരിച്ചു കഴിഞ്ഞിരിക്കും. ജിമ്മി എന്ന പേരില്‍. എന്നാല്‍ ലോഞ്ച് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഫോര്‍ഡിന്റെ ചെറു എസ് യു വിയായ ഇക്കോസ്‌പോര്‍ട് എക്‌സ്‌പോയില്‍ വരുന്നുണ്ട്. പ്രീമിയറിന്റെ ഒരു ചെറു എസ് യു വി മാത്രമാണ് വിപണിയില്‍ സജീവമായുള്ളത് എന്നു പറയാം.
മുന്‍പും മഹീന്ദ്രയുടെ എസ് യു വികളൊന്നും തന്നെ ദില്ലി എക്‌സ്‌പോ വഴി വന്നവരല്ല. അങ്ങനെയൊരു പാരമ്പര്യം മഹീന്ദ്ര കുടുംബത്തിനില്ല. പുറത്തിറങ്ങുന്നെങ്കില്‍ തനിച്ചിറങ്ങും. അതാണ് പോളിസി.
നാല് മീറ്ററില്‍ താഴെ വരുന്ന വാഹനമായിരിക്കും ചെറു സൈലോ. ഈ വിഭാഗത്തിലെ എക്‌സൈസ് ഡ്യൂട്ടിയുടെ കിഴിവ് പ്രമാണിച്ച് ഈ കാറിന് വില ഗണ്യമായി കുറയും.


Click it and Unblock the Notifications








