കാര്‍ വാങ്ങിയാല്‍ ലോണ്‍ കമ്പനി അടയ്ക്കും

Reva
ബാംഗ്ലൂര്‍: ജീവനക്കാര്‍ കാര്‍ വാങ്ങുക, ലോണ്‍ കമ്പനി അടയ്ക്കുക... എത്രസുന്ദരമായ നടക്കാത്ത സ്വപ്‌നം എന്നല്ലേചിന്തിക്കുന്നത്. എന്നാല്‍ ഇതൊരു സ്വപ്‌നമല്ല യാഥാര്‍ത്ഥ്യം തന്നെ, പക്ഷേ വാങ്ങുന്ന കാര്‍ മഹീന്ദ്രയുടെ റേവയായിരിക്കണമെന്നുമാത്രം. എങ്കില്‍ കമ്പനി ഇഎംഐയുടെ ഭൂരിഭാഗവും അടയ്ക്കും.

സാപ് ലാബ്‌സ് ഇന്ത്യയെന്ന ഐടി കമ്പനിയാണ് തങ്ങളുടെ ജീവനക്കാര്‍ക്ക് ഇത്തരമൊരു സൗകര്യം നല്‍കുന്നത്. ഹരിതഭാരതം എന്ന പദ്ധതിയുമായി ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ ഒരു പുതിയ തുടക്കമിടുകയാണ് ജര്‍മ്മന്‍ കമ്പനിയായ സാപ്പിന്റെ ഇന്ത്യന്‍ വിഭാഗം.

ലോണിന്റെ തവണകള്‍ അടയ്ക്കുമെന്ന ഓഫര്‍ മാത്രമല്ല ജീവനക്കാര്‍ക്കായി സവിശേഷ പാര്‍ക്കിങ് സൗകര്യവും സൗജന്യ സര്‍വ്വീസുമെല്ലാം കമ്പനി ഉറപ്പുനല്‍കുന്നു. റേവ കാര്‍ വാങ്ങുന്നവര്‍ 36മാസമാണ് ലോണ്‍ അടയ്‌ക്കേണ്ടത്. ഓരോ മാസവും 7350രൂപ അടക്കേണ്ടിവരും. എന്നാല്‍ ഇതില്‍ 1350 രൂപയൊഴികെ ബാക്കി തുക സാപ്പ് അടച്ചുകൊള്ളും.

പരിസ്ഥിതി മലിനീകരണമുണ്ടാക്കാതെ ഭൂമിയുടെ ഹരിതകവചം നിലനിര്‍ത്താന്‍ സഹായിക്കുന്ന റേവ ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്ക് കാറിന്റെ ബാറ്ററി ചാര്‍ച് ചെയ്യാനുള്ള സൗകര്യവും കമ്പനി കാമ്പസുകളില്‍ ഒരുക്കും. കാമ്പസിന്റെ പ്രവേശനകവാടത്തിനടുത്തായി റേവ ഉടമകള്‍ക്കായി പ്രത്യേക പാര്‍ക്കിങ് സൗകര്യമാണ് നല്‍കുക.

സാധാരണ റേവയുടെ ബാറ്ററി വാറണ്ടി 24മാസമാണ്. എന്നാല്‍ സാപ്പ് ഇന്ത്യക്കാര്‍ക്ക് ഇത് 36മാസം കിട്ടും. ആവശ്യപ്പെടുകയാണെങ്കില്‍ കാറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള പോയിന്റ് ജീവനക്കാര്‍ക്ക് വീട്ടില്‍ സൗജന്യമായി ഒരുക്കിക്കൊടുക്കുകയും ചെയ്യുമത്രേ.

പ്രകൃതിമലിനീകരണം നടത്തുന്ന വാഹങ്ങള്‍ ഭൂമിയുടെ ഹരിതകവചം ഇല്ലാതാക്കുന്നതിനെതിരെ ജീവനക്കാരെ ബോധവാന്മാരാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതിയെന്ന് സാപ്പ് ഇന്ത്യ അധികൃതര്‍ പറയുന്നു. റേവയുടെ നിര്‍മ്മാതാക്കളായ മഹീന്ദ്രയുമായി ചേര്‍ന്നാണ് സാപ്പ് ഇന്ത്യ ജീവനക്കാര്‍ക്ക് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നത്.

More from DriveSpark

Article Published On: Thursday, March 17, 2011, 15:08 [IST]
English summary
This is the first time for corporate India, SAP Labs India has unveiled a unique and generous green car policy under which employees would be able own an electric car at a subsidized cost and get an attractive allowance to own and run it. The policy, which is in collaboration with Mahindra Reva which makes the Reva electric car, offers as much as Rs 6,000 a month as car allowance, free car battery charging service on the campus, a dedicated parking slot right at the entrance of the campus.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X