സേയ്ഇന്ത്യ എടിവി ദില്ലിയില്‍

Racing ATV
ഓട്ടോമോട്ടീവ് എന്‍ജിനീയര്‍മാരുടെ ഒരു പ്രഫഷണല്‍ സൊസൈറ്റിയാണ് സേയ്ഇന്‍ഡ്യ (SAEINDIA) എന്നു പറയാം.എന്‍ജിനീയര്‍മാരുടെയും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെയും വൈജ്ഞാനിക അടിത്തറ വിപുലപ്പെടുത്തുന്നതിനായി തങ്ങളാലാവുന്ന സംഭാവനകള്‍ നല്‍കുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഈ വരുന്ന ദില്ലി ഓട്ടോ എക്സ്പോയില്‍ സേയ്ഇന്‍ഡ്യ തങ്ങളുടെ ഒരു ഉല്‍പന്നവുമായി എത്തിച്ചേരും. ഒരു ആള്‍ ടെറെയ്ന്‍ വാഹനവുമായാണ് സേയ്ഇന്‍ഡ്യ വരിക.

രാജ്യത്തെമ്പാടുമുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ഒരു കൂട്ടായ്മ കഴിഞ്ഞ അഞ്ച് വര്‍ഷമായി സംഘടിപ്പിക്കുന്നുണ്ട് സേയ്ഇന്‍ഡ്യ. ഈയടുത്ത് നടന്ന ബാജാ സെയ്ഇന്‍ഡ്യ കൂട്ടായ്മയില്‍ ഉരുത്തിരിഞ്ഞ ഉല്‍പന്നമാണ് ദില്ലിയില്‍ പ്രദര്‍ശിപ്പിക്കുക. ഈ വാഹനം നിര്‍മിച്ചത് പൂര്‍ണമായും വിദ്യാര്‍ത്ഥികളാണ്. ഏറ്റവും ആധുനികമായ സന്നാഹങ്ങള്‍ ഉപയോഗിച്ചാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്.

നിരവധി കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് ബാജാ സംഘടിപ്പിക്കുന്നത്. അടുത്ത ബാജാ ഇന്‍ഡോറിലാണ് നടക്കുക. ഫെബ്രുവരി 17 മുതല്‍ 19 വരെ.

സേയ്ഇന്‍ഡ്യയില്‍ 3000 സ്ഥിരം അംഗങ്ങളും 3000 വിദ്യാര്‍ത്ഥി അംഗങ്ങളുമാണുള്ളത്.

More from DriveSpark

Article Published On: Friday, December 30, 2011, 12:17 [IST]
English summary
SAEINDIA, a professional society of automotive engineers with a vision to continuously enrich the knowledge base of Engineers and students, today announced that it will showcase All-Terrain Racing Vehicles (ATVs) at the upcoming Delhi Auto Expo 2012.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X