ബജാജ് അള്‍ട്രാ ചെറുകാര്‍ ജനുവരി 3ന്

സ്കൂട്ടറില്‍ നിന്ന് കൂടുതല്‍ കരുത്തേറിയ മോട്ടോര്‍ബൈക്കുകളുടെ കാലം വന്നപ്പോള്‍ ഒന്നും കടം കൊള്ളാന്‍ ബജാജ് തയ്യാറായില്ല. സ്വന്തമായി ഒരു സ്കൂട്ടര്‍ നിര്‍മിച്ചെടുത്തു. ആരെയും കൂസാതെ വിപണിയിലെത്തിച്ചു. ആ വാഹനം ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ തീര്‍ത്ത വിപ്ലവം നമുക്കറിയാവുന്നതാണ്.
ഈ ചരിത്രം ഓര്‍മിക്കുന്നതു കൊണ്ടാണ് ബജാജ് പുതിയ കാര്‍ മിര്‍മിക്കുന്നു എന്നു കേട്ടാല്‍ ഇന്ത്യക്കാരന്‍ ഞെട്ടാത്തത്. ബജാജ് കാര്‍ കൊണ്ടു വരും എന്ന കാര്യത്തില്‍ നമുക്കാര്‍ക്കും സംശയമില്ലായിരുന്നു. ആ ശുഭദിനം അടുത്തു കഴിഞ്ഞതായാണ് പുതിയ ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
ഈ പുതുവര്‍ഷം കഴിഞ്ഞ് മൂന്നൂ നാള്‍ക്കകം ബജാജിന്‍റെ അള്‍ട്രാ ചെറുകാര്‍ അവതരിക്കും.. ടാറ്റയുടെ നാനോയ്ക്ക്, എതിരാളികളില്ലാത്ത ചെറുകാര്‍ ഇതിഹാസത്തിന് ഇതിലും മികച്ചൊരു എതിര്‍കക്ഷിയെ ഇനി ലഭിക്കാനില്ല. ജനുവരി മൂന്നിനാണ് കാര്‍ ഔദ്യോഗികമായി അവതരിക്കുക. ജനുവരി അഞ്ചിന് തുടങ്ങുന്ന ദില്ലി എക്സ്പോയില്‍ ബജാജ് അള്‍ട്രാ ചെറുകാര്‍ ലോഞ്ച് ചെയ്യും.


Click it and Unblock the Notifications








