സാഹസികര്‍ക്കായി എ ടി വി-കള്‍ വരുന്നു

ഫണ്ടി ബ്രാന്‍ഡില്‍ പെട്ട വാഹനമാണ്് എ ടി വി. ഓഫ് റോഡ് ഉപയോഗത്തിനും അഡ്വഞ്ചറസ് സ്‌പോര്‍ട്‌സിനുമെല്ലാമാണ് ഇവ ഉപയോഗിച്ചുവരുന്നത്. ബീച്ചുകള്‍, പാറക്കെട്ടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലാണ് രൂപകല്‍പ്പന.
1.5 ലക്ഷം മുതല്‍ 2.5 ലക്ഷം വരെയാണ് എ ടി വികളുടെ വില. ഇന്ത്യയില്‍ ഇറങ്ങുന്ന ഒരേയൊരു ഓഫ് റോഡ് വാഹനമാണ് തങ്ങളുടേതെന്ന് ഹാരിസണ്‍ പറയുന്നു.
എ ടി വി ഉപയോഗിച്ചുള്ള സാഹസിക സ്‌പോര്‍ട്‌സ് ഇന്ത്യയില്‍ പ്രചരിപ്പിക്കുകയും അതുവഴി വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഹാരിസണിന്റെ ഉദ്ദേശ്യം. ഇന്ത്യന്‍ സാഹസികരുടെ വിശപ്പും ദാഹവും തങ്ങള്‍ ശമിപ്പിക്കുമെന്ന വാശിയിലാണ് ഹാരിസണ്‍ ഇപ്പോഴുള്ളത്.
പൂനെയിലെ കരാദില്‍ പുതിയ പ്ലാന്റ് നിര്‍മ്മാണം നടന്നു വരികയാണ്. 2012 മാര്‍ച്ചോടെ ഇത് പ്രവര്‍ത്തനം തുടങ്ങും. 15,000 എ ടി വികള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ടാകുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.


Click it and Unblock the Notifications








