കാര്‍ വിപണിയില്‍ മാന്ദ്യകാല ആദായവില്‍പ്പന

പലരും പലതരത്തിലുള്ള ഓഫറുകളാണ് നല്‍കുന്നത്. ഏറ്റവുമധികം പ്രതിസന്ധി അനുഭവിക്കുന്ന പെട്രോള്‍ വേരിയന്റുകള്‍ക്ക് മാത്രം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചവരുണ്ട്. ചില കൂട്ടര്‍ ഡീസല്‍ കാറുകള്‍ക്കും ഡിസ്‌കൗണ്ട് നല്‍കുന്നു.
എങ്ങനേലും വിറ്റുപോട്ടെ എന്നതാണ് ഇപ്പോള്‍ കാര്‍ ഷോറൂമുകളുടെ വില്‍പ്പന നയം. ഷോറൂം ബോയ്‌സ് കാറുകള്‍ തുടച്ചുമിനുക്കി മടുത്തു.
മാരുതി സുസുക്കി നല്‍കുന്ന് ഡിസ്‌കൗണ്ട് ഓഫര്‍ 41,000-ത്തിന്റേതാണ്. ആള്‍ട്ടോ കാറിനാണ് ഈ ഗതികേട്. ഷെവ്രോലെറ്റ് തങ്ങളുടെ ഹാച്ച്ബാക്ക് കാര്‍ ബീറ്റ് ഇനി 21,000 രൂപ കുറച്ച് നല്‍കും.
ടാറ്റ മോട്ടോഴ്‌സിന്റെ പരസ്യം പറയുന്നത് ആകര്‍ഷകമായ 8.99 ശതമാനം പലിശനിരക്കിനെക്കുറിച്ചാണ്. ഡിസ്‌കൗണ്ട് നിരക്ക് കണക്കാക്കിയാല്‍ വിസ്ത ക്വാഡ്രാജെറ്റിന് 35,000 കണ്ട് കുറയും. ഇന്‍ഡിഗോ ഇ സി് എസിന് 30,000-വും മാന്‍സയ്ക്ക് 45,000-വും കുറയും.
ഫിയറ്റ് തങ്ങളുടെ ഡീസല്‍ മോഡലുകളുടെ വീരാപദാനങ്ങള്‍ക്കു ശേഷം പൂന്തോയ്ക്കും ലിനിയയ്ക്കും 40,000 രൂപയാണ് കുറച്ചത്.
ബാങ്ക് വായ്പ കിട്ടാനില്ലാത്ത അവസ്ഥ, ഉയര്‍ന്ന പലിശ നിരക്ക്, അടിക്കടി ഉയരുന്ന ഇന്ധനവില എന്നിവയാണ് നിര്‍മ്മാതാക്കള്‍ പ്രതിസന്ധിക്ക് കാരണമായി കണ്ടെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് അടുത്ത മാസം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എസ് ഐ എ എം. മുമ്പ് പ്രവചിച്ചിരുന്നതിലും രണ്ടോ മൂന്നോ ശതമാനം വളര്‍ച്ച മാത്രമേ ഇപ്പോള്‍ പ്രതീക്ഷിക്കുന്നുള്ളുവെന്ന് സംഘടനയുടെ പ്രസിഡന്റ് പവന്‍ ഗോയങ്ക വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് കാര്‍ വില്‍പ്പന പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ വര്‍ഷം പുറത്തിറക്കിയത് 148,425 കാറുകളാണ്. ഈ വര്‍ഷത്തില്‍ അത് 158,817-ലേക്ക് വളര്‍ന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായ മാരുതി സുസുക്കി ആഭ്യന്തര വില്‍പ്പനയില്‍ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇന്ധനവിലയുടെയും മറ്റും പ്രതിഫലനം ശരിക്കും പ്രകടമാകുന്ന കോംപാക്ട് കാര്‍ സെഗ്മെന്റില്‍ വളര്‍ച്ച 3 ശതമാനം കുറയുകയാണുണ്ടായത്.


Click it and Unblock the Notifications








