വാഹന ഇറക്കുമതി തീരുവ കുറയ്ക്കണം: ടാറ്റ

വിപണിഗവേഷണ സ്ഥാപനമായ ജെഡി പവറിന് നല്‍കിയ അഭിമുഖത്തിലാണ് ടാറ്റ നിലപാട് വിശദീകരിച്ചത്.
ഇറക്കുമതി വാഹനങ്ങള്‍ക്കും ഘടകഭാഗങള്‍ക്കും നിലവില്‍ ചുമത്തിവരുന്ന കനത്ത നികുതി എടുത്തുകളയാനുള്ള നിര്‍ദ്ദിഷ്ട ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ശുപാര്‍ശക്കെതിരെ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ എടുത്തിട്ടുള്ള നിലപാടിന് വിരുദ്ധമാണ് ടാറ്റയുടെ നിലപാട്.
ഇന്ത്യയ്ക്ക് നിലവില്‍ വളര്‍ച്ചയെത്തിയ ഒരു വാഹന വ്യവസായം ഇല്ല. വിദേശ ബ്രാന്‍ഡുകളുടെ കൂട്ടിയോജിപ്പിക്കല്‍ മാത്രമാണ് നമ്മുടെ വിപണിയില്‍ നടക്കുന്നത്. വിദേശത്തു നിന്നുള്ള ഘടകഭാഗങ്ങള്‍ക്ക് നിലവില്‍ ചുമത്തി വരുന്ന നികുതി എടുത്തുകളഞ്ഞാല്‍ ഇന്ത്യന്‍ വിപണിക്ക് വിദേശവിപണിയില്‍ നിന്ന് അവ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്ന് ടാറ്റ ചൂണ്ടിക്കാട്ടി.
നിലവില്‍ പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച വാഹനത്തിന് ഇന്ത്യന്‍ നികുതി വ്യവസ്ഥ പ്രകാരം ഇറക്കുമതി തീരുവയായി വിലയുടെ 60 ശതമാനം ഒടുക്കണം. വില്‍പ്പന നികുതി, വാറ്റ് തുടങ്ങിയ ലെവികള്‍ അടച്ചു തീരുമ്പോഴേക്കും മൊത്തം നികുതി 110 കടക്കുന്നു.
വിദേശത്ത് അസംബ്ള്‍ ചെയ്ത എന്‍ജിനുകള്‍, ട്രാല്‍സ്മിഷനുകള്‍, ഗിയര്‍ബോക്‌സുകള്‍ എന്നിവയ്ക്ക് ഈടാക്കുന്ന നികുതി 30 ശതമാനമാണ്. മറ്റ് ഭാഗങ്ങള്‍ക്ക് 10 ശതമാനം വീതവും നികുതി ഒടുക്കണം.
ഇന്ത്യയില്‍ പൂര്‍ണ്ണമായും നിര്‍മ്മിതി നടത്തി വിപണിയില്‍ എത്തുന്നത് ടാറ്റ, മഹീന്ദ്ര എന്നീ ബ്രാന്‍ഡുകളില്‍ നിന്നു മാത്രമാണെന്ന് രത്തന്‍ ടാറ്റ വിശദീകരിച്ചു. ഒരു ഇന്ത്യന്‍ വാഹന വ്യവസായ അന്തരീക്ഷം ഉയര്‍ന്നുവരുന്നതിന് ഡിസൈനിംഗ്, എന്‍ജിനീയറിംഗ് തുടങ്ങിയവയ്ക്കാവശ്യമായ സംവിധാനങ്ങള്‍ രാജ്യത്തു തന്നെ ഉയര്‍ന്നുവരേണ്ടതുണ്ട്.
2020-ഓടെ അനുകൂലമായ മാറ്റങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും ടാറ്റ പങ്കു വെച്ചു.


Click it and Unblock the Notifications








