ഫിയറ്റിന് എന്‍ജിന്‍ ഒഫ് ദ് ഇയര്‍ അവാര്‍ഡ്‌

fiat engine
ഇന്റര്‍നാണല്‍ എന്‍ജിന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് ഫിയറ്റിന്റെ 875 സി സി ട്വിന്‍എയര്‍ നേടി. മികച്ച സബ് 1 ലിറ്റര്‍ എന്‍ജിന്‍, മികച്ച പുതിയ എന്‍ജിന്‍, ഗ്രീന്‍ എന്‍ജിന്‍ എന്നീ മൂന്ന് സമ്മാനങ്ങളാണ് ഫിയറ്റിന്റെ ഈ ചെറുപോരാളി അടിച്ചെടുത്തത്.

ചെറിയ എന്‍ജിനിനകത്ത് വലിയ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഫിയറ്റിന് കഴിഞ്ഞതായി അവാര്‍ഡ് ജഡ്ജിംഗ് പാനല്‍ പറഞ്ഞു. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഓട്ടോ ജേണലിസ്റ്റുകള്‍ ചേര്‍ന്ന് നിര്‍ണ്ണയിക്കുന്ന ഈ അവാര്‍ഡ് വളരെ പ്രാധാന്യത്തോടെയാണ് വാഹനരംഗം വീക്ഷിക്കുന്നത്.

ചെറുതായിരിക്കുമ്പോഴും ഏറ്റവും കാര്യക്ഷമമായിരിക്കുവാന്‍ ഫിയറ്റ് എന്‍ജിന് കഴിഞ്ഞു. വളരെ കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം മാത്രമാണ് എന്‍ജിനുള്ളതെന്നും ജൂറിക്ക് ബോധ്യപ്പെട്ടു. അസാധാരണമായ ആന്തരിക സന്തുലനവും മികച്ച ഊര്‍ജ്ജ, സംസ്‌കരണ ശേഷികളും ജഡ്ജിംഗ് പാനലിനെ സന്തുഷ്ടരാക്കി. 5500 ആര്‍ പി എമ്മില്‍ 55 ബി എഛ് പി കരുത്തിനൊപ്പം 150 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ പ്രദാനം ചെയ്യുന്നു.

സബ് 1-.ലിറ്റര്‍ കാറ്റഗറിയില്‍ തൊട്ടടുത്ത എതിരാളിയായ ടൊയോട്ട ഐക്യൂ വിന്റെ 3 സിലിണ്ടര്‍ എന്‍ജിനെ വളരെയെളുപ്പത്തില്‍ ഫിയറ്റ് മറകടന്നു.

കാര്‍ബണ്‍ ബഹിര്‍ഗ്ഗമനത്തില്‍ വളരെ പിന്നിലാണെന്നതാണ് ഫിയറ്റ് എന്‍ജിന്റെ മറ്റൊരു പ്രത്യേകത. കിലോമീറ്ററിന് 95 ഗ്രാം എന്ന കുറഞ്ഞ നിരക്കിലാണ് എന്‍ജിന്‍ കരിമേഘങ്ങളെ പുറംതള്ളുന്നത്.

അവിശ്വസനീയമാണ് 875സി സി ട്വിന്‍ എയര്‍ എന്‍ജിന്റെ ഇന്ധനക്ഷമത. ലിറ്ററിന് 25 കിലോമീറ്റില്‍ അധികം!

അവസാന റൗണ്ടില്‍ ഫോക്‌സ്‌വാഗണിന്റെ 1.4 ലിറ്റര്‍ ട്വിന്‍ചാര്‍ജ്ജര്‍, ഫെരാരിയുടെ 4.5 ലിറ്ററിന്റെ വി8, ബി എം ഡ്ബ്ലിയുവിന്റെ ചില എന്‍ജിനുകള്‍ എന്നിവയുമായാണ് ഫിയറ്റ് ഏറ്റുമുട്ടിയത്.

More from DriveSpark

Article Published On: Tuesday, June 7, 2011, 18:21 [IST]
English summary
Fiat's new small engine wins best sub 1-litre engine, best new engine, green engine of the year and the outright International Engine of the Year award
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X