സ്വര്‍ണനാനോ: ദിവസച്ചെലവ് ഒരു ലക്ഷം

വാര്‍ത്ത ഇതൊന്നുമല്ല. 23 കോടി രൂപ വിലമതിപ്പുള്ള സ്വര്‍ണ നാനോയെ സംരക്ഷിക്കാന്‍ ദിനംപ്രതി ഒരു ലക്ഷത്തിലധികം രൂപയാണ് ടാറ്റ ചെലവിടുന്നത്. അതിശക്തമായ സുരക്ഷാ സംവിധാനമാണ് നാനോയ്ക്ക് നല്‍കി വരുന്നത്.
ഇന്ത്യന്‍ നഗരങ്ങള്‍ എല്ലായിടത്തും ഒരു പോലെയല്ല. ചിലയിടങ്ങള്‍ ചില ലാറ്റിനമേരിക്കന്‍ നഗരങ്ങള്‍ പോലെയാണ്. എന്തും സംഭവിക്കാം. ചില നഗരങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. എടിഎം കൊള്ളയടിക്കല്‍ തുടങ്ങിയ ഏര്‍പാടുകളിലൂടെയാണ് അവര്‍ പണമുണ്ടാക്കുന്നത്. ഇന്ത്യന്‍ കുത്തകയുടെ സ്വര്‍ണം കൊണ്ടുള്ള കളി സഹിക്കാതെ അവരെങ്ങാനും ഇറങ്ങിപ്പുറപ്പെട്ടാലോ?
ഭാരതീയ സ്വര്‍ണപ്പണിയുടെ 5000-മാണ്ട് പ്രമാണിച്ചാണ് മുംബൈയിലെ സ്വര്‍ണപ്പണിക്കാര്‍ നാനോയെ സ്വര്‍ണം പൊതിഞ്ഞത്. ടാറ്റ അതേറ്റുവാങ്ങുകയും ചെയ്തു


Click it and Unblock the Notifications








