ഹോണ്ട 1400 കാര്‍ നശിപ്പിക്കുന്നു

രണ്ട് പ്ലാന്‍റുകളാണ് ഹോണ്ടയ്ക്ക് തായ്‍ലന്‍ഡില്‍ ഉള്ളത്. കഴിഞ്ഞ 70 വര്‍ഷത്തിനിടെയുണ്ടായതില്‍ വെച്ച് ഏറ്റവും ഭീകരമായ പ്രളയതാണ്ഡവമാണ് തായ്‍ലന്‍ഡിലെ ജനങ്ങള്‍ അനുഭവിച്ചത്. ഹോണ്ട പ്ലാന്‍റുകളില്‍ നിരത്തിയിട്ടിരുന്ന കാറുകള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി ദവസങ്ങളോളം കിടന്നു. വന്‍ നഷ്ടമാണ് ഹോണ്ടയ്ക്ക് ഇതുവഴിയുണ്ടായിരിക്കുന്നത്.
ടകാറുകള്‍ നശിപ്പിക്കുകയില്ലെന്നായിരുന്നു മുന്‍പ് കേട്ടിരുന്ന വാര്‍ത്തകള്‍. ഇവയുടെ കേടായ ഭാഗങ്ങള്‍ മാറ്റി സ്ഥാപിച്ച് വിപണിയില്‍ എത്തിക്കുമെന്ന് ഊഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍, ഇത്തരമൊരു നടപടി വരുത്തിവെക്കാവുന്ന ദോഷങ്ങള്‍ മുന്നില്‍ക്കണ്ട് ഹോണ്ട തീരുമാനം മാറ്റുകയായിരുന്നു. ഹോണ്ടയ്ക്ക് കയറ്റുമതിയുള്ള രാഷ്ട്രങ്ങളിലെ ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ ആശങ്കയുള്ളവരായി. ഡീലര്‍മാരുമായുള്ള അവരുടെ ആശയവിനിമയങ്ങളില്‍ അവരുടെ പ്രധാന ചോദ്യം തായ്‍ലന്‍ഡ് വെള്ളപ്പൊക്കത്തില്‍ ദുരിതബാധിതരായ കാറുകളെപ്പറ്റിയായി.
പരിസ്ഥിതി സൗഹാര്‍ദ്ദം പുലര്‍ത്തുന്ന രീതിയിലായിരിക്കും കാറുകള്‍ നശിപ്പിക്കുകയെന്ന് ഹോണ്ട അറിയിക്കുന്നു.


Click it and Unblock the Notifications