ഹ്യൂണ്ടായ് എഛ് 800 ഉടന്‍ തന്നെ!

Posted By:
hyundai
2012 ആദ്യത്തില്‍ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ ചെറുകാര്‍ എഛ് 800 വരവ് നേരത്തെയാക്കുന്നു. ഇന്ത്യന്‍ വിപണിയുടെ ചെറുകാര്‍ ചായ്‌വിനെ ലാക്കാക്കിയാണ് എഛ് 800-ന്റെ വരവ്. നേരത്തെ ഇന്ത്യന്‍ റോഡുകളില്‍ നിരവധി പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

3 ലക്ഷം രൂപയാണ് എഛ് 800ന്റെ വില. മാരുതി സുസുക്കി ആള്‍ട്ടോയുമായി കൊമ്പുകോര്‍ക്കാന്‍ നിശ്ചയിച്ചാണ് ഹ്യൂണ്ടായ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന് കട്ടായം. ഇന്ത്യയില്‍ ലഭ്യമായ ഹ്യൂണ്ടായ് കാറുകളില്‍ ഏറ്റവും വിലകുറവുള്ള ഒന്നായിരിക്കും എഛ് 800.

അടിക്കടിയുള്ള വിലക്കയറ്റം മൂലം പെട്രോള്‍ കാറുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ മുന്നില്‍ കണ്ടുതന്നെയാണ് ഹ്യൂണ്ടായിയുടെ നീക്കം. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുമായി ഏറ്റുമുട്ടാന്‍ ധൃതി പിടിച്ച് വരുന്ന എഛ് 800 കുറഞ്ഞ വിലയ്ക്ക് പുറമെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള നിരവധി സ്‌കീമുകളും അവതരിപ്പിക്കും. എല്‍ പി ജി/സി എന്‍ ജി വേരിയന്റുകളും വിപണിയില്‍ ഇറക്കുവാന്‍ പദ്ധതിയുണ്ടെന്നാണ് കേള്‍ക്കുന്നത്.

ഹ്യൂണ്ടായ് എഛ് 800, അത് ഉള്‍പ്പെടുന്ന വിഭാഗത്തിലെ ഏറ്റവും ഇന്ധനക്ഷമതയും കരുത്തുമുള്ള കാറായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 800 സിസി എന്‍ജിന്‍ കരുത്തും 50 ബി എഛ് പി ശേഷിയും കാറിനുണ്ടായിരിക്കും. ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം.

English summary
Hyundai Motors is planning to prepone the launch of their small car H800
Story first published: Wednesday, June 8, 2011, 10:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark