ആള്‍ട്ടോയെ മറിച്ചിടാന്‍ ഇയോണ്‍

ദീപാവലിക്ക് പത്തുപതിനഞ്ച് ദിവസം മുന്‍പ് ഇന്ത്യന്‍ വിപണിയില്‍ ഇയോണ്‍ ലോഞ്ച് ചെയ്യപ്പെടുമെന്നാണ് ലഭിക്കുന്ന വിവരം. ഒക്ടോബര്‍ 10 എന്ന കൃത്യമായ തീയതി ചില വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും ഇതില്‍ ഉറപ്പൊന്നുമില്ല. 2.50 ലക്ഷത്തില്‍ ബേസ് വേരിയന്‍റ് ലഭ്യമാകുന്ന വിധത്തിലായിരിക്കും ഇയോണിന്‍റെ വിപണിസ്ഥാനം. ഉയര്‍ന്ന വേരിയന്‍റിന്‍റെ വില ഐ10-നു താഴെയായി ഇടം പിടിക്കും.
ഇയോണ്‍ ഒരു എന്‍ട്രി ലെവല്‍ കാറാണെങ്കിലും സാങ്കേതികതയിലോ സ്റ്റൈലിലോ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്ന് ഹ്യൂണ്ടായ് പറയുന്നു. മികച്ച സ്ഥലസൗകര്യം ഇയോണില്‍ ഉണ്ടായിരിക്കും. വലിയ കാറുകളില്‍ മാത്രം ലഭിക്കുന്നതിന് സമാനമായ ബൂട്ട് സ്പേസ് ഇയോണിനുണ്ടായിരിക്കും.
പുതിയ വെര്‍ണയുടെ ഫ്ലൂയിഡിക് സ്വഭാവം ഉള്‍ക്കൊണ്ട ഡിസൈനായിരിക്കും ഇയോണിനുണ്ടായിരിക്കുക. ഇയോണിന്‍റെ 814 സിസി എന്‍ജിന്‍ 21.1 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹ്യൂണ്ടായ് അവകാശപ്പെടുന്നത്. ആള്‍ട്ടോയുടേതിന് സമാനമായ നീളമാണ് ഇയോണിനുണ്ടാവുക. ഉയരവും വീതിയും അല്‍പം കൂടുമെന്നും അറിയുന്നു.
ഹ്യൂണ്ടായിയുടെ തന്നെ സാന്‍ട്രോയുടെ വിപണിയെ പുതിയ അവതാരം ബാധിക്കുമെന്ന് ചിന്തിക്കുന്നവരുണ്ട്. സാന്‍ട്രോയുടെ വില 2.80 ലക്ഷത്തിലാണ് തുടങ്ങുന്നത്.


Click it and Unblock the Notifications








