മാരുതി സമരത്തിന് നിരോധനം

പ്ലാന്റ് സ്ഥിതി ചെയ്യുന്ന ഗുര്‍ഗാവ്-മനെസര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വിവിധ ഫാക്ടറികളിലെ തൊഴിലാളികളുടെ ശക്തമായ പിന്തുണ സമരത്തിന് ലഭിക്കുന്നുണ്ട്. തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കമ്പനി തയ്യാറായില്ലെങ്കില്‍ മറ്റ് സമരമാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ തൊഴിലാളി സംഘടനകളുടെ ഒരു പാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.
സി ഐ ടി യു, എ ഐ ടി യു സി തുടങ്ങിയ തൊഴിലാളി സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു തുടങ്ങിയതും സര്‍ക്കാരിന്റെ നീക്കത്തിന് പിന്നിലുണ്ട്. കഴിഞ്ഞ ദിവസം ഫാക്ടറിക്കു മുമ്പില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
സര്‍ക്കാരിന്റെ നടപടിയെ മാരുതി മാനേജ്‌മെന്റ് സ്വാഗതം ചെയ്തു. തൊഴിലാളിസമരം നിയമവിരുദ്ധമാമെന്നും അവര്‍ ആരോപിച്ചു. സമരത്തിന് നിരോധനമേര്‍പ്പെടുത്തുകയല്ലാതെ മറ്റ് വഴികള്‍ തങ്ങള്‍ക്കു മുമ്പില്‍ ഉണ്ടായിരുന്നില്ലെന്ന് ഹരിയാന ലേബര്‍ ഡിപ്പാര്‍ട്ടുമെന്റ് വ്യക്തമാക്കി.
നിരോധനം വകവെക്കാതെ സമരം കൂടുതല്‍ രൂക്ഷമാക്കുമെന്ന് എ ഐ ടി യു സി ഗുര്‍ഗാവ് ജില്ലാ സെക്രട്ടറി ഹര്‍ജീത് ഗ്രോവര്‍ പറഞ്ഞു.


Click it and Unblock the Notifications








