ബി എം ഡബ്ലിയുവിനെ ലാക്കാക്കി ജാഗ്വര്‍

അടുത്ത സെപ്തംബറില്‍ ഇന്ത്യയില്‍ ബി എം ഡബ്ലിയു ഇറക്കാനിരിക്കുന്ന എക്‌സ് 3, എസ് യു വി മോഡലുകള്‍ക്ക് ജാഗ്വര്‍ ഒരു ഭീഷണിയാകുമെന്ന് മൂന്നുതരം.
ജാഗ്വറിന്റെ വരവ് മികച്ച മത്സരം കാഴ്ച വെക്കുമെന്ന് ബി എം ഡബ്ലിയുവും സമ്മതിക്കുന്നുണ്ട്. 'ഇതൊരു മത്സരമല്ല എന്നു ഞാന്‍ പറയുന്നത് ശരിയായിരിക്കില്ല. ഇത് തീര്‍ച്ചയായും ഒരു മത്സരം തന്നെയാണ്'-ബി എം ഡബ്ലിയു ഇന്ത്യ പ്രസിഡന്റ് ആന്‍ഡ്രസ് സ്‌കാഫ് വാര്‍ത്താലേഖകരോട് പറഞ്ഞു.
അതേസമയം ഇന്ത്യയില്‍ ടാറ്റയോട് ഏല്‍ക്കാന്‍ തക്കവണ്ണമുള്ള സംവിധാനങ്ങള്‍ ബി എം ഡബ്ലിയുവിന് ഇല്ല എന്ന വാദത്തോട് ആന്‍ഡ്രസ് യോജിക്കുന്നില്ല. ''ടാറ്റയ്ക്ക് ഇന്ത്യയില്‍ മികച്ച നെറ്റ്‌വര്‍ക്കുണ്ടെന്ന വാദത്തോട് എനിക്ക് യോജിക്കാനാവില്ല''-അദ്ദേഹം പറഞ്ഞു.
ജാഗ്വര്‍ ലാന്‍ഡ് ലോവര്‍ മോഡലുകള്‍ ടാറ്റ ഇന്ത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിലവിലുള്ള മറ്റ് ആഢംബര മോഡലുകള്‍ക്കെല്ലാം ഇത് ഭീഷണിയായിത്തീര്‍ന്നിട്ടുമുണ്ട്.


Click it and Unblock the Notifications








