മാരുതി സമരം: കമ്പനി ഉപാധികളോടെ വഴങ്ങിയേക്കും

ഇതിനിടെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചില ഉപാധികളോടെ മാനേജ്‌മെന്റ് അംഗീകരിക്കാന്‍ തയ്യാറായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുതിയ യൂണിയന്‍ രാഷ്ട്രീയ സംഘടനകളുമായി ബന്ധം സ്ഥാപിക്കരുതെന്ന ആവശ്യമായിരിക്കും കമ്പനി മുന്നോട്ടു വെയ്ക്കുക.
നിലവിലുള്ള യൂണിയനായ മാരുതി ഉദ്യോഗ് കാമ്കര്‍ യൂണിയന്റെ അതേ ഘടനയായിരിക്കണം പുതിയ യൂണിയനും എന്ന നിര്‍ദ്ദേശവും കമ്പനി വെയ്ക്കും. പുറത്തുനിന്നുള്ള രാഷ്ട്രീയ ഇടപെടല്‍ ഇല്ലാതാക്കുവാന്‍ സഹായകമായ ചിലത് മാരുതി യൂണിയന്‍ ഘടനയില്‍ ഉണ്ടെന്നതാണ് ഇതിന് കാരണം.
ദിനംപ്രതി 1200 യൂണിറ്റുകള്‍ പുറത്തിറക്കുന്ന മനെസര്‍ പ്ലാന്റിലെ പ്രവര്‍ത്തനം നിലച്ചത് വിപണിയില്‍ കമ്പനിക്ക് പ്രതിസന്ധികള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഓഹരിവിപണിയിലും ക്ഷീണം ബാധിച്ചുതുടങ്ങി.
ഏതാണ്ട് 2000 തൊവിലാളികളാണ് മനേസര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നത്. പ്രവര്‍ത്തനം നിലച്ചത് ദിനംപ്രതി 40 കോടി രൂപയുടെ നഷ്ടം കമ്പനിക്കുണ്ടാക്കുന്നുണ്ട്.


Click it and Unblock the Notifications