മാരുതി സമരം ഏഴാം ദിവസം

മനെസര്‍ പ്ലാന്റിലെ തൊഴിലാളികള്‍ക്ക് സ്വന്തമായ യൂണിയന്‍ വേണമെന്ന ആവശ്യമുയര്‍ത്തി ശനിയാഴ്ചയാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. നിലവില്‍ മാരുതി കമ്പനിക്ക് പൊതുവിലുള്ള യൂണിയന്റെ ഭാഗമാണ് മനെസര്‍ കമ്പനിയിലെ തൊഴിലാളികള്‍. എന്നാല്‍ പുതിയ യൂണിയന് അനുവാദം നല്‍കുന്നത് രാഷ്ടീയ കക്ഷികളുടെ ഇടപെടലിന് കളമൊരുക്കുന്നതാണെന്ന ഭയപ്പാടിലാണ് കമ്പനി.
ദിനംപ്രതി 1200 യൂണിറ്റുകള്‍ പുറത്തിറക്കുന്ന മനെസര്‍ പ്ലാന്റിലെ പ്രവര്‍ത്തനം നിലച്ചത് വിപണിയില്‍ കമ്പനിക്ക് പ്രതിസന്ധികള്‍ സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. ഓഹരിവിപണിയിലും ക്ഷീണം ബാധിച്ചുതുടങ്ങി.
ഏതാണ്ട് 2000 തൊവിലാളികളാണ് മനേസര്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം വരെ 5400 യൂണിറ്റിന്റെ ഉല്‍പ്പാദന നഷ്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ഏതാണ് 270 കോടി രൂപയുടെ നഷ്ടം സമരം മൂലം സംഭവിച്ചതായി കണക്കാക്കുന്നു.


Click it and Unblock the Notifications