മാരുതി പിടിവാശി തുടരുന്നു

Maruti
മാരുതി സമരം ശക്തമായിത്തന്നെ തുടരുന്നു. മനെസര്‍ പ്ലാന്റ് നിലനില്‍ക്കുന്ന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ 65 തൊഴിലാളി യൂണിയനുകള്‍ നാളെമുതല്‍ സമരത്തില്‍ പങ്കുചെരും. രണ്ട് മണിക്കൂര്‍ നേരത്തേക്ക് ജോലിചെയ്യുന്നത് നിറുത്തി വെച്ച് മാരുതി സുസുക്കി തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനും തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ഏതാണ്ട് 50,000 തൊഴിലാളികള്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് തൊഴിലെടുക്കുന്നത് നിര്‍ത്തി വെക്കും.

നിരോധനം അടക്കമുള്ള നിലപാടുകളുമായി സര്‍ക്കാരിന്റെ ചില ഇടപെടലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായെങ്കിലും പ്രായോഗിക തലത്തില്‍ ഒന്നും തന്നെ മുന്നോട്ടു വെക്കാന്‍ കഴിഞ്ഞിരുന്നില്ല.

തൊഴിലാളികളെ സമരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചെന്നാരോപിച്ച് പുറത്താക്കിയ 11 ജീവനക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കമ്പനി പിടിവാശി തുടരുന്നതാണ് നിലവിലെ പ്രശ്‌നമെന്നാണ് സംസ്ഥാന തൊഴില്‍ വകുപ്പ് പറയുന്നത്. യൂണിയന്‍ രൂപീകരിക്കുന്ന കാര്യക്കില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കമ്പനി തയ്യാറാണ്.

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാന്‍ മാരുതി തയ്യാറായാല്‍ തങ്ങള്‍ സമരം അവസാനിപ്പിക്കുമെന്ന് മാരുതി സുസുക്കു വര്‍ക്കേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സിവ് കുമാര്‍ വ്യക്തമാക്കി.

സമരം തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോള്‍ മാരുതിക്ക് നഷ്ടം 450 കോടിയാണ്.

More from DriveSpark

Article Published On: Monday, June 13, 2011, 12:37 [IST]
English summary
Maruti workers strike at Manesar plant in Haryana entered its 10th day today and there is no sight of respite
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X