മാരുതിയുടെ നടപ്പ് വര്‍ഷം പാളി

ജൂണ്‍ മാസം മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ന്ന തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ കമ്പനി പലവട്ടം പരാജയപ്പെടുകയായിരുന്നു. സമരത്തില്‍ 1500 കോടിയുടെ സാമ്പത്തിക നഷ്ടം മാരുതിക്ക് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികത്തില്‍ മാരുതി സുസുക്കി 25 ശതമാനം കണ്ട് വളര്‍ന്നിരുന്നു. ഇന്ധന വില അടിക്കടി ഉയരുന്നതും റിസര്‍വ് ബാങ്ക് ഇന്‍ററസ്റ്റ് റേറ്റ് പലതവണയായി വര്‍ധിപ്പിച്ചതുമെല്ലാം സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ വിപണിയെ തണുപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് മാരുതിയില്‍ തൊഴില്‍ പ്രശ്നം വളര്‍ന്നത്.
ഓട്ടോ മേഖലയിലെമ്പാടും തൊഴില്‍ പ്രശ്നങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയിലെ ഹ്യൂണ്ടായ് മോട്ടോഴ്സ് പ്ലാന്‍റില്‍ ഈയിടെ തുടങ്ങിയ തൊഴിലാളി സമരം വഷളായിത്തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളോട് ആലോചിക്കാതെ ജോലിഭാരം കൂട്ടി എന്നതാണ് ഹ്യൂണ്ടായിയിലെ പ്രശ്നം. ഹ്യൂണ്ടായിയുടെ പുതിയ ചെറുകാര്‍ ഇയോണ്‍ വിപണിയിലെത്തിയതിനെ തുടര്‍ന്നുണ്ടായ അധിക ജോലി പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാതെ നികത്താനാണ് കമ്പനിയുടെ നീക്കം.


Click it and Unblock the Notifications








