മാരുതിയുടെ പരസ്യം വര്‍ധിക്കുന്നു

ഈ ദീപാവലി ശരിക്കും ആഘോഷിക്കുന്നത് രണ്ടു കൂട്ടരാണ്. ഒരാള്‍ ഹ്യൂണ്ടായിയും മറ്റൊരാള്‍ മാരുതിയും. ഉത്സവ സീസണ്‍ ലാക്കാക്കി പുതിയ ഹാച്ച്ബാക്ക് ഇറക്കിയും ഡിസ്കൗണ്ട് പടക്കങ്ങള്‍ പൊട്ടിച്ചുമാണ് ഹ്യൂണ്ടായ് ദീപാവലി കേമമാക്കുന്നതെങ്കില്‍ തൊഴിലാളികളുമായി വഴിവെട്ട് നടത്തി വിപണിയില്‍ കാറുകളുടെ കാത്തിരിപ്പ് സമയം വര്‍ധിപ്പിച്ചാണ് മാരുതിയുടെ ദീപാവലി ആഘോഷം. ആഘോഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍!

ഇയോണിനെക്കണ്ട് മാരുതി ഒന്നു വിരണ്ടിട്ടുണ്ടെന്ന കാര്യം ഉറപ്പ്. ആള്‍ട്ടോ എക്സ്പ്ലോര്‍ എന്ന മഹാന്‍റെ പിറവിക്ക് പിന്നില്‍ ഇയോണ്‍ തന്നെയാണ്. നടപ്പ് സാഹചര്യത്തില്‍ മാരുതിക്ക് ചെയ്യാന്‍ കഴിയുന്ന ഒരേയൊരു കാര്യം പരസ്യങ്ങളിലൂടെ സജീവത നിലനിര്‍ത്തുക എന്നതാണ്. സമരം അവസാനിക്കുന്നതു വരെ ഇയോണിന്‍റെ ഭീഷണിക്കുനേരെ നിഴല്‍ക്കൂത്ത് നടത്തുക.

ആള്‍ട്ടോയുടെ പരസ്യ പ്രചരണം മുമ്പെന്നത്തേക്കാളുമേറെ വര്‍ധിച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ടിവി-പത്ര-സൈബര്‍ മാധ്യമങ്ങളിലൂടെ ആള്‍ട്ടോ എക്സ്പ്ലോര്‍ അടക്കമുള്ള പതിപ്പുകളുടെ പരസ്യങ്ങള്‍ മാരുതി അഴിച്ചു വിട്ടിരിക്കുന്നു. ഇയോണിന്‍റെ ബുക്കിംഗ് നില പരിധിവിട്ട് ഉയരുന്നത് തടയേണ്ടത് മാരുതിയുടെ ജീവന്മരണ പ്രശ്നം തന്നെയാണ്.

ആള്‍ട്ടോയുടെ വില്‍പന വര്‍ധിപ്പിക്കുന്നതിനായി മാരുതി ഡീലര്‍മാര്‍ മികച്ച ഓഫറുകള്‍ നല്‍കി വരുന്നുണ്ട്. 2.69 എന്ന നിലവാരത്തിലാണ് ഇയോണിന്‍റെ നില്‍പ്. ഇത് തരക്കേടില്ലാത്ത വിധം ആള്‍ട്ടോയെ വിഷമിപ്പിക്കുന്ന ഒന്നാണ്.

ഹ്യൂണ്ടായിയുടെ ഇപ്പോഴത്തെ പ്രതീക്ഷ മാസത്തില്‍ 10,000 യൂണിറ്റുകള്‍ വീതം വിറ്റഴിക്കാം എന്നതാണ്. അതായത്, ആള്‍ട്ടോയുടെ പ്രതിമാസ വില്‍പനയുടെ രണ്ടിലൊന്ന്. 20,000-മാണ് ആള്‍ട്ടോയുടെ പ്രതിമാസ വില്‍പനയുടെ ശരാശരി.

മാരുതിയുടെ ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയും ഉറപ്പേറിയ അംബുജ സിമന്‍റ് അടിത്തറയും ചേര്‍ന്ന് നിര്‍മിച്ച ബ്രാന്‍ഡ് സാഹിത്യങ്ങള്‍ വലിയൊരു പരിധി വരെ സഹായിക്കുന്നുണ്ട്. ഇന്ധനക്ഷമത, കാറിനകത്തെ സ്ഥലസൗകര്യം തുടങ്ങിയ മറ്റ് വശങ്ങളുമുണ്ട്. ഇതെല്ലാമൊത്തിണങ്ങിയ മറ്റൊരു ബ്രാന്‍ഡ് വരികയാണെങ്കിലോ? ചരിത്രം വഴിമാറും, ചിലര്‍ വരുമ്പോള്‍ എന്നാണല്ലോ പ്രമാണം!

More from DriveSpark

Article Published On: Thursday, October 20, 2011, 15:27 [IST]
English summary
Maruti ups marketing ante with heavy Alto advertising after the Hyundai Eon launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X