കാര്‍വിപണിയില്‍ കരിമേഘങ്ങള്‍

മെയ്മാസത്തില്‍ മൊത്തം വില്‍പ്പന വളര്‍ച്ച 10.6 ശതമാനമായിരുന്നു. അതായത് 2009-ലാണ് ഇതിനു മുമ്പ് ഇത്രയും കുറഞ്ഞ വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വറേഴ്‌സ് അസോസിയേഷന്‍ (എസ് ഐ എ എം)നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. അന്നത്തെ വളര്‍ച്ചാ നിരക്ക് 9.6 ശതമാനമായിരുന്നു.
ബാങ്ക് വായ്പ കിട്ടാനില്ലാത്ത അവസ്ഥ, ഉയര്‍ന്ന പലിശ നിരക്ക്, അടിക്കടി ഉയരുന്ന ഇന്ധനവില എന്നിവയാണ് നിര്‍മ്മാതാക്കള്‍ പ്രതിസന്ധിക്ക് കാരണമായി കണ്ടെത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് അടുത്ത മാസം മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എസ് ഐ എ എം. മുമ്പ് പ്രവചിച്ചിരുന്നതിലും രണ്ടോ മൂന്നോ ശതമാനം വളര്‍ച്ച മാത്രമേ ഇപ്പോള്‍ പ്രതീക്ഷിക്കുന്നുള്ളുവെന്ന് സംഘടനയുടെ പ്രസിഡന്റ് പവന്‍ ഗോയങ്ക വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് കാര്‍ വില്‍പ്പന പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ വര്‍ഷം പുറത്തിറക്കിയത് 148,425 കാറുകളാണ്. ഈ വര്‍ഷത്തില്‍ അത് 158,817-ലേക്ക് വളര്‍ന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവായ മാരുതി സുസുക്കി ആഭ്യന്തര വില്‍പ്പനയില്‍ 4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇന്ധനവിലയുടെയും മറ്റും പ്രതിഫലനം ശരിക്കും പ്രകടമാകുന്ന കോംപാക്ട് കാര്‍ സെഗ്മെന്റില്‍ വളര്‍ച്ച 3 ശതമാനം കുറയുകയാണുണ്ടായത്.
അന്വേഷണങ്ങളില്‍ 23 ശതമാനം കണ്ട് വര്‍ധനയുണ്ടായത് വിപണിയില്‍ പ്രതിഫലിക്കാത്തതിനെക്കുറിച്ചാണ് മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ മാനേജിംഗ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മയ്‌നാക് പരേഖിന് പറയാനുള്ളത്. ''പര്‍ച്ചേസിംഗിലേക്ക് അടുക്കുമ്പോളാണ് ആളുകള്‍ പിന്തിരിയുന്നത്'-പരേഖ് പറയുന്നു.
അതേസമയം ഹ്യൂണ്ടായ്, ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര, ടൊയോട്ടഎന്നീ കമ്പനികള്‍ രണ്ടക്ക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത കമ്പനികള്‍ ചില പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചതിന്റെ ഭാഗമായാണ് ഇതു സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.
വരും മാസങ്ങളില്‍ വാണിജ്യവാഹനങ്ങളുടെ വളര്‍ച്ചാ നിരക്കിലും കാര്യമായ ഇടിവുണ്ടാകുമെന്നാണ് സാമ്പത്തിക വിസകലനങ്ങള്‍ തെളിയിക്കുന്നത്. നോണ്‍ ബാങ്കിംഗ് സാമ്പത്തിക സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഈയിടെ വന്ന റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശങ്ങളാണ് വിപണിയെ തളര്‍ത്തുന്നതില്‍ കാര്യമായ പങ്ക് വഹിച്ചതെന്നും വിലയിരുത്തലുണ്ട്. പുതിയ നിര്‍ദ്ദേശപ്രകാരം നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ലോണ്‍ നല്‍കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.
മോട്ടോര്‍ സൈക്കിള്‍ വാഹന വിപണിയില്‍ 14 ശതമാനത്തിന്‍രെ വില്‍പ്പന വളര്‍ച്ചയാണ് മെയ് മാസത്തില്‍ ഉണ്ടായത്. ഹീറോ ഹോണ്ടയുടെ വില്‍പ്പനയില്‍ 15 ശതമാനവും ബജാജ് ഓട്ടോയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് 14 ശതമാനവും വര്‍ധന രേഖപ്പെടുത്തി.


Click it and Unblock the Notifications








