ശ്രീലങ്കയില്‍ നാനോ ടാക്‌സി

tata nano
നാനോയെ എന്തു ചെയ്യണമെന്ന് ശ്രീലങ്കക്കാര്‍ക്ക് നന്നായറിയാം. വെറും രണ്ടാഴ്ചയ്ക്കു മുമ്പ് ശ്രീലങ്കയിലെത്തിയ നാനോ കാര്‍ ഒട്ടും താമസിക്കാതെ തന്നെ ടാക്‌സിയായി ഓടിത്തുടങ്ങി.

ഏതാണ്ട് 45 കാറുകളാണ് ടാക്‌സിയായി നിരത്തിലിറങ്ങിയിരിക്കുന്നത്. ജനസംഖ്യാനുപാതം വെച്ച് നോക്കിയാല്‍ ഇന്ത്യന്‍ നഗരങ്ങളിലെപ്പോലെയോ അതില്‍ കൂടുതലോ ഓട്ടോ സാന്ദ്രതയുണ്ട് ശ്രീലങ്കയിലെ നഗരങ്ങളില്‍. ഓട്ടോയെക്കാള്‍ സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നു എന്നതാണ് നാനോ കാറുകളുടെ മേന്മ. എയര്‍ കണ്ടീഷന്‍ ചെയ്ത ടാക്‌സി കാറുകളുടെ ചെലവൊട്ട് വരുന്നില്ലതാനും.

ടാക്‌സി നാനോകളുടെ എണ്ണം ഈ വര്‍ഷാവസാനമാകുമ്പോഴേക്ക് 200-ല്‍ എത്തിക്കാനാണ് ടാക്‌സി കമ്പനിയുടെ തീരുമാനമെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.

ശ്രീലങ്കന്‍ ടാക്‌സി മേഖലയില്‍ ഇന്ന് ഉപയോഗിച്ചു വരുന്ന സെഡാനുകള്‍ ഈടാക്കുന്നതിന്റെ പകുതി ചാര്‍ജ്ജ് മാത്രമേ നാനോ ടാക്‌സി ഈടാക്കൂ എന്നാണ് ടാക്‌സി കമ്പനി പറയുന്നത്.

നാനോ ടാക്‌സിയില്‍ സ്ത്രീ ഡ്രൈവര്‍മാരും ഉണ്ടായിരിക്കും.

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ കാറായ ടാറ്റ നാനോയുടെ ആദ്യ വിദേശവിപണിയാണ് ശ്രീലങ്ക. ഇന്ത്യന്‍ വിലയുടെ മൂന്നിരട്ടിയില്‍ അധികമാണ്‌ നാനോയ്ക്ക് ശ്രീലങ്കയില്‍.

More from DriveSpark

Article Published On: Friday, June 10, 2011, 10:12 [IST]
English summary
Tata Nano entered Sri Lanka's taxi market with a fleet of 45 cars and an overload of passengers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X