പുതിയ അംബാസ്സഡര്‍ ദില്ലിയില്‍ വരില്ല

Amberoid
ദില്ലി ഓട്ടോ എക്സ്പോ അടുത്തുകൊണ്ടിരിക്കെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്നു വരുന്നത് നിരാശാജനകമായ വാര്‍ത്തയാണ്. ദില്ലി എക്സ്പോയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അംബാസ്സഡര്‍ കാറിന്‍റെ പുതിയ രൂപം ഇത്തവണ കാണാന്‍ കാര്‍ പ്രണയികള്‍ക്ക് അവസരം ലഭിക്കില്ല. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സും പങ്കാളിയായ മിത്സുബിഷിയും കാര്‍ ഷോയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനമെടുത്തതാണ് കാരണം

ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കാന്‍ ഏറ്റവും ഉചിതമായ ഇടമാണ് ദില്ലി ഓട്ടോ എക്സ്പോ. അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഏക ഇന്ത്യന്‍ ഓട്ടോ ഷോയാണിത്. ഷോയില്‍ നിന്ന് പിന്‍മാറുവാന്‍ മാത്രം എന്താണുണ്ടായതെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല. കാര്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. രണ്ട് കമ്പനികളും നഷ്ടത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഓട്ടോവിപണി അതിവേഗം മുന്നോട്ടു കുതിക്കുമ്പോളും അതിന്‍റെ ഗുണഫലങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നില്ല. എവിടെയാണ് പിഴച്ചതെന്ന് നമുക്കറിയില്ല. പക്ഷെ മിത്സുബിഷി അത് തിരിച്ചറിഞ്ഞതായി വേണം മനസ്സിലാക്കാന്‍. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സുമായുള്ള പങ്കാളിത്തത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ഈ ജപ്പാന്‍ കമ്പനിക്ക് പ്ലാനുണ്ടെന്ന് അറിയുന്നു.

മികച്ച സല്‍പേര് വിപണിയിലുണ്ടായിട്ടും അതിനെ മുതലെടുക്കാന്‍ കഴിയാതെ പോകുന്നതാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ പരാജയം. അംബാസ്സഡര്‍ കാറിനു പോലും ശരിയായ വിധത്തിലുള്ള പരിചരണങ്ങള്‍ ലഭിക്കുന്നതായി തോന്നുന്നില്ല.

മിത്സുബിഷിയാണ് ഇതിനിടയില്‍ പെട്ട് നട്ടം തിരിയുന്നത്. മിറാഷ് എന്ന പേരില്‍ ഒരു ചെറുകാര്‍ ഇത്തവണത്തെ ഓട്ടോ ഷോയില്‍ അവതരിപ്പിക്കും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണ്. നഷ്ടത്തിലോടുന്ന കമ്പനി ഓട്ടോ ഷോയുടെ ചെലവിനായി പുതിയൊരു ബാധ്യത വരുത്തി വെക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് പൊതുവിലുള്ള സംസാരം. എന്നാല്‍, ഹിന്ദുസ്ഥാന്‍ മോട്ടോഴ്സില്‍ നിന്ന് പിന്‍വാങ്ങിയ ശേഷം മതി ഏറെ പ്രതീക്ഷകളുള്ള മിറാഷ് കാര്‍ പുറത്തിറക്കുകയെന്ന് മിത്സുബിഷി തീരുമാനിച്ചിരിക്കാം എന്നും സംശയിക്കാവുന്നതാണ്.

More from DriveSpark

Article Published On: Monday, December 19, 2011, 10:23 [IST]
English summary
Hindustan Motors, the maker of the Ambassador has withdrawn its participation from the Auto Expo according to reports.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X