മികച്ച അനുപാതം പുലര്‍ത്തി ഫോര്‍ഡ് എന്‍ജിനുകള്‍

ford fiesta
ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് ഫോര്‍ഡിന്റെ കൈനറ്റിക് ഡിസൈനിനായി രൂപകല്‍പ്പന ചെയ്ത പുതിയ എന്‍ജിന്റെ പ്രത്യേകതകള്‍ പുറത്തുവിട്ടു. പ്രതീക്ഷിച്ച പോലെ 1.5 ക്യൂബിക് ലിറ്റര്‍ കപ്പാസിറ്റിയാണ് പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ക്കുള്ളത്.

1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍, 2000-ത്തില്‍ പുറത്തിറക്കിയ ഫോര്‍ഡ് ഡ്യൂറാടോര്‍ക്ക് എന്‍ജിന്റെ ഉയര്‍ന്ന രൂപമെന്നേ പറയാവൂ. ഒരു ആഫ്റ്റര്‍കൂളര്‍ ഘടിപ്പിച്ചതാണ് പുതുതായി എടുത്തു പറയാവുന്നത്.

89.72 കുതിരശക്തിയാണ് ഡീസല്‍ എന്‍ജിനുള്ളത്. 20.81 എന്ന മികച്ച ടോര്‍ക്കും ഉണ്ട്. ആട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കു പ്രകാരം ഇന്ധനക്ഷമത ലിറ്ററിന് 23.5 എന്നതാണ് നില. ഇത് ഈ വിഭാഗത്തില്‍ മികച്ചതു തന്നെയാണ്.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ ശേഷി 108.46 ബി എഛ് പി ആണ്. ഇത് ഫിയസ്റ്റ ക്ലാസ്സിക്കില്‍ ഉപയോഗിക്കുന്ന 1.6 ലിറ്റര്‍ എന്‍ജിന്റെ ഇത്തിരി കുറഞ്ഞ ടൈപ്പാണ്. ഇതിനും മികച്ച ഇന്ധനക്ഷമതയുണ്ട്- ലിറ്ററിന് 17 കിലോമീറ്റര്‍.

രണ്ട് എന്‍ജിനുകള്‍ക്കും 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണുള്ളത്. പുതിയ ഫിയസ്റ്റയുടെ പ്രധാന സവിശേഷതകളില്‍ ഒന്ന് അതിന്റെ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനമാണ്. ഈ ഗണത്തില്‍ പെടുന്ന കാറുകളില്‍ ഇതൊരു സംഭവം തന്നെയാണ്. ഇതുകൂടാതെ റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് തുടങ്ങിയ സവിശേഷതകള്‍ വേറെയുമുണ്ട്.

ഇന്നത്തെ സാഹചര്യത്തില്‍ മികച്ച ഇന്ധനക്ഷമത എന്നത് ഏതിനം കാറുകളുടെ കാര്യത്തിലും ഒരു പ്രധാന ഘടകം തന്നെയാണ്. പുതിയ ഫോര്‍ഡ് ഫിയസ്റ്റ ഇക്കാര്യത്തില്‍ മികവ് പുലര്‍ത്തുന്നുണ്ട്. കരുത്തും ടോര്‍ക്കും ഇന്ധനക്ഷമതയുമെല്ലാം മികച്ച അനുപാതത്തില്‍ ചേര്‍ക്കാന്‍ ഫോര്‍ഡിന് സാധിച്ചിരിക്കുന്നു. ഇനി അറിയേണ്ടത് വിലയുടെ അനുപാതം മാത്രമാണ്. അതും ഈ സമവാക്യങ്ങളുമായി ചേരുമെന്നുതന്നെ പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, June 8, 2011, 11:54 [IST]
English summary
ford has finally put an end to speculation and unveiled the engine options for their kinetic design wrapped
കൂടുതല്‍... #automobile #car #fiesta #ford #mini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X