എക്സ്-ട്രെയിലിന് പ്രത്യേക പതിപ്പ്

Nissan X-Trail
നടപ്പ് ഫെസ്റ്റിവ് സീസണ്‍ നിസ്സാന്‍ ആഘോഷിക്കുന്നുവെങ്കില്‍ അതിന് കാരണമുണ്ട്. മൈക്രയുടെയും സണ്ണിയുടെയും സഹായത്താല്‍ മികച്ച പ്രകടനമാണ് ഈ 'ഓട്ടോ പഞ്ഞകാല'ത്തും നിസ്സാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോള്‍ വിലവര്‍ധനയും ആര്‍ബിഐ ഇന്‍ററസ്റ്റ് വര്‍ദ്ധനയുമൊന്നും ഇക്കൂട്ടരെ ബാധിച്ചിട്ടേയില്ലെന്നു തോന്നും.

ഈ സന്തോഷം പ്രകടിപ്പിക്കാനായിരിക്കണം നിസ്സാന്‍ എക്സ്-ട്രെയില്‍ എസ് യു വിക്ക് ഒരി പ്രത്യേക പതിപ്പ് തയ്യാറാക്കുന്നത്. നാ,മല്‍ ജ്യോഗ്രഫിക് ചാനലിലെ അഡ്വഞ്ചര്‍ റിയാലിറ്റി ഷോയിലെ താരം കൂടിയാണ് എക്സ് ട്രെയില്‍. ഇന്ത്യയിലെ ഏറ്റവും കഠിനതരമായ പാതകളിലൂടെ ഓടിച്ചുകയറ്റി ശക്തി തെളിക്കുന്നു ഈ പ്രോഗ്രാമില്‍ നിസ്സാന്‍ എക്സ്-ട്രെയില്‍. താര്‍ മരുഭൂമിയിലെ മണല്‍ക്കുന്നുകളിലും ഹിമാലയത്തിലെ മഞ്ഞുപൊതിഞ്ഞ പാതകളിലും എക്സ്-ട്രെയിരല്‍ സഞ്ചരിക്കുന്നു. പ്രസ്തുത കഠിനപാതകളില്‍ കേരളത്തിലെ റോഡുകളും പെടാതെ തരമില്ല.

നിസ്സാനിന്‍റെ മൈക്ര, സണ്ണി എന്നീ ഉണ്ണികളെ ഇന്ത്യില്‍ തന്നെയാണ് നിര്‍മിച്ചെടുക്കുന്നത്. എന്നാല്‍ എക്സ്-ട്രെയില്‍ എക്സ് യു വി വിദേശത്ത് പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ്. ഇതിന്‍റെ ഫലമായുള്ള വിലക്കൂടുതല്‍ എക്സ്-ട്രെയിലിനുണ്ട്.

പുതിയ എഡിഷനില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ താഴെ

ടച്ച് സ്ക്രീന്‍ നാവിഗേഷന്‍ സംവിധാനം
റിയര്‍ സ്പോയ്‍ലര്‍
'എക്സ്-ട്രീം ട്രെയ്‍ല്‍' എംബ്ലം
റിയര്‍ സ്കാഫ് പ്ലേറ്റ്
കാര്‍ഗോ ഡ്രോയര്‍
എല്‍ ഇ ഡി അലങ്കാരമുള്ള കിക്കിംഗ് പ്ലേറ്റ്
റിയര്‍ ബംബര്‍ പ്രൊട്ടക്ടര്‍

മറ്റ് കാര്യമായ വ്യത്യാസങ്ങള്‍ ഒന്നുമില്ല. 2 ലിറ്റര്‍ എന്‍ജിനാണ് എക്സ്-ട്രെയിലിന്‍റേത്. 150 ബി എഛ് പി കുതിരശക്തി. 320 എന്‍ എം ടോര്‍ക്ക്. 22.78 ലക്ഷം രൂപ വില.

More from DriveSpark

Article Published On: Saturday, November 5, 2011, 11:53 [IST]
English summary
Nissan has added to the festive flavour by launching a new special edition X-Trail SUV. The X-trail is the Japanese carmaker's only SUV sold in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X