ടാറ്റ-ഫിയറ്റ് പങ്കാളിത്തം നിര്‍ജ്ജീവമെന്ന് ടാറ്റ

ടാറ്റയുമായുള്ള പങ്കാളിത്തം കൊണ്ട് വലിയ പ്രയോജനമൊന്നും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് ഫിയറ്റിന്റെ പരാതി. പലപ്പോഴും ടാറ്റയുടെ അപദാനങ്ങള്‍ക്കിടയില്‍ ഫിയറ്റ് ഒന്നുമല്ലാതായി മാറുന്നു. കൂടാതെ ടാറ്റയുടേത് ഒരു വല്യേട്ടന്‍ സമീപനമാണെന്ന തോന്നലും ഫിയറ്റിനുണ്ട്.
ഫിയറ്റിന്റെ ഡീസല്‍ എന്‍ജിന്‍ ടെക്‌നോളജി ടാറ്റയ്ക്ക് ലഭിച്ചത് പങ്കാളിത്ത കരാര്‍ വഴിയാണ്. ഫിയറ്റിന്റെ കാറുകള്‍ സംയുക്ത ശൃംഖലകള്‍ വഴി വിറ്റഴിക്കുവാനും കരാര്‍ നിലവിലുണ്ട്. 50:50 അനുപാതത്തിലാണ് 2007-ല്‍ ഒപ്പിട്ട കരാര്‍ ഉറപ്പിച്ചിട്ടുള്ളത്.
ഇന്ത്യയിലേക്ക് കൂടുതല്‍ മോഡലുകള്‍ കൊണ്ടുവരാന്‍ ഫിയറ്റ് ശ്രമിക്കുന്നില്ല. കനത്ത വിലയാണ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് ഈടാക്കി വരുന്നത്. ഇത് കുറച്ചു കൊണ്ടുവരാന്‍ കമ്പനി തയ്യാറാവണം. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഫിയറ്റ് ഇനിയും സ്വയം അടയാളപ്പെടുത്തിയിട്ടില്ല എന്ന പ്രശ്‌നവും ടാറ്റ ഉന്നയിക്കുന്നു. ഡീലര്‍മാര്‍ താല്‍പര്യപ്പെടുന്ന മോഡലുകള്‍ വിപണിയില്‍ ഇറക്കി പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ടാറ്റ ഷോറൂമുകളില്‍ വില്‍പ്പനയ്ക്ക് വെച്ചെങ്കിലും ഫിയറ്റ് പ്രതീക്ഷിച്ചിടത്തൊന്നും കാര്യങ്ങള്‍ എത്തിയില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഫിയറ്റ് വില്‍പനയില്‍ 14 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകാന്‍ കുറേക്കൂടി അടുത്ത് പെരുമാറാന്‍ ഫിയറ്റ് തയ്യാറാവണമെന്നും ടാറ്റ പറയുന്നു.
നിലവില്‍ ഫിയറ്റിന്റേതായി മാര്‍ക്കറ്റിലുള്ളത് ഗ്രാന്‍ഡ് പൂന്തോയും ലിനിയയുമാണ്. ഇവയ്ക്ക് ശക്തമായ മത്സരം ഫോര്‍ഡ് ഫിഗോ, മാരുതി വാഗ്നര്‍ എന്നിവയില്‍ നിന്ന് നേരിടേണ്ടി വരുന്നുണ്ട്.


Click it and Unblock the Notifications








