കാര്‍ വിപണി കത്തുന്നു

Petrol Price Hike
ഓട്ടോമേഖലയെ ഞെട്ടിച്ചുകൊണ്ട് ഇന്ധനവില വീണ്ടുമുയര്‍ത്തുവാന്‍ ആലോചന. പെട്രോള്‍ ലിറ്ററിന് 1.82 രൂപ വില കയറ്റുവാനാണ് നീക്കം. അനൗദ്യോഗികമായി ഇക്കാര്യത്തില്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ എണ്ണ-പ്രകൃതിവാതക മന്ത്രാലയത്തില്‍ നിന്ന് അനുമതി വാങ്ങിക്കവിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സെപ്തംബര്‍ 16നാണ് രാജ്യത്തെ മൊത്തവും ഓട്ടോമേഖലയെ പ്രത്യേകമായും ‍ഞെട്ടിച്ചുകൊണ്ട് ഒടുവിലത്തെ വിലക്കയറ്റത്തിന് എണ്ണക്കമ്പനികള്‍ തീരുമാനമെടുത്തത്. 3.14 രൂപയാണ് വില കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കയറിയെന്നാണ് അന്ന് കമ്പനികള്‍ ന്യായം പറഞ്ഞത്. നിലവിലെ പ്രശ്നം മറ്റൊന്നാണ്.

‍ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഒരു രൂപ കണ്ട് ഇടിഞ്ഞതാണ് പുതിയ കാരണം. മുന്‍പ് 48 രൂപയോളമായിരുന്നു വിനിമയ നിരക്ക്. നിലവില്‍ ഇത് 49 രൂപയുടെ പരിസരത്താണുള്ളത്.

പെട്രോള്‍ വില അടിക്കടി ഉയരുന്ന സാഹചര്യത്തില്‍ കാര്‍ വിപണി വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പെട്രോള്‍ കാറുകളുടെ ഡിമാന്‍റ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഡീസല്‍ കാറുകളില്ലാത്ത ഹോണ്ട പോലുള്ള കമ്പനികളുടെ ഷോറൂമുകളില്‍ ആളനക്കം കുറഞ്ഞു. കാര്‍ വിപണിയിടെ ആഘോഷകാലമായ ദീപാവലിക്കുപോലും വിപണി ചലനമറ്റു കിടക്കുകയായിരുന്നു.

More from DriveSpark

Article Published On: Wednesday, November 2, 2011, 12:17 [IST]
English summary
Petrol prices are likely to be increased by Rs1.82 a litre as a fall in rupee has increased the cost of imports of the raw material (crude oil).
കൂടുതല്‍... #car #market #കാര്‍ #വിപണി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X