ഡ്യുക്കാത്തിയില്‍ ലോകമളന്ന് പിരോസ്സി തിരിച്ചെത്തി

Ducati
ഒരു ഡ്യുക്കാത്തിയില്‍ കയറി ലോകത്തെ അളന്നെടുത്തു പോളോ പിരോസ്സി. ഭൂമിയുടെ ചുറ്റളവ് ഡ്യൂക്കാത്തി മള്‍ട്ടിസ്ട്രാഡ 1200 എസ്-ന്റെ കാഴ്ചപ്പാടില്‍ ഇങ്ങനെയാണ്: 350 ദിവസങ്ങള്‍. എട്ട് സെറ്റ് പിരെല്ലി ടയറുകള്‍. 62,000 മൈലുകള്‍....

അഞ്ച് ഭൂഖണ്ഡങ്ങളും താണ്ടിയുള്ള താണ്ടിയുള്ള പിരോസ്സിയുടെ യാത്രയില്‍ അസാമാന്യമായ മെയ്ക്കരുത്താണ് മള്‍ട്ടിസ്ട്രാഡ കാണിച്ചത്. പിരോസ്സിയുടെത് അസാമാന്യമായ മനത്തരുത്തും.

പിരോസ്സി സ്വയം വിശേഷിപ്പിക്കുന്നത് ഒരു മോട്ടോര്‍സൈക്ലിസ്റ്റായാണ്. തന്റെ ലോകം മുഴുവനായും സോട്ടോര്‍സൈക്കിളുകളുടെ ലോകത്ത് കിടന്ന് നട്ടം തിരിയുന്നു. പിരോസ്സിയുടെ മോട്ടോര്‍സൈക്കിള്‍ യാത്ര ഇതാദ്യത്തേതല്ല. 31 വയസ്സിനിടെ അങ്ങോര്‍ പിന്നിട്ട ദൂരം 280,000 മൈലാണ്. ഏതാണ്ട് 450,000 കിലോമീറ്റര്‍. ഈ യാത്രകളില്‍ മിക്കതിലും കൂട്ടു പിടിച്ചത് ഡ്യുക്കാത്തിയെ തന്നെ.

ലോകം ചുറ്റിയുള്ള യാത്രയ്ക്കിടയില്‍ വിവിധ രാജ്യങ്ങളിലെ ഡ്യൂക്കാത്തി ഓണേഴ്‌സ് ക്ലബ്ബുകളും പിരോസ്സി സന്ദര്‍ശിച്ചു.

സമ്പൂര്‍ണമായ ഇറ്റാലിയന്‍ സൗന്ദര്യമെന്ന് ഡ്യൂക്കാത്തി മള്‍ട്ടിസ്ട്രാഡ 1200 എസിനെ ആരെങ്കിലും വിളിച്ചാല്‍ തെറ്റു പറയാനാവില്ല. ഒരു ടെറാക്കോട്ട ശില്‍പം പോലെയാണ് ഡ്യുക്കാത്തിയുടെ ഡിസൈന്‍. ഇറ്റാലിയന്‍ പൗരാണിക സൗന്ദര്യസങ്കല്‍പത്തെ ആധുനികതയുമായി അതിമനോഹരമായ രീതിയില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. കറുത്ത പാതയില്‍ ഒരു അത്യന്താധുനിക ടെറൊക്കോട്ട ശില്‍പം ചീറിപ്പായുന്ന കാഴ്ച രസകരം തന്നെയാണ്.

992 സിസി എന്‍ജിന് 92 കുതിരകളുടെ ശേഷിയാണുള്ളത്. 92.1 എന്‍ എം എന്ന നിലയില്‍ ടോര്‍ക്കും. 6 സ്പീഡ് ട്രാന്‍സ്മിഷനിലാണ് മള്‍ട്ടിസ്ട്രാഡ പായുക. 1452 മില്ലിമീറ്റര്‍ വീല്‍ ബേസുമുണ്ട്.

ജൂണ്‍ 2010ന് ലോക ഡ്യുറാത്തി വീക്കിനോടനുബന്ധിച്ച് ഇറ്റലിയിലെ മിസാനോ നഗരത്തില്‍ നിന്നാണ് പിരോസ്സിയുടെ ലോകസഞ്ചാരം ആരംഭിച്ചത്. ഇമോലയിലെ റെസ്ട്രാക്കില്‍ യാത്ര അവസാനിക്കുകയും ചെയ്തു.

മിസാനോയില്‍ നിന്ന് ഗ്രീസ്, ബള്‍ഗേറിയ, റോമാനിയ, ബല്‍ജിയം, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളിലൂടെ പിരോസ്സി തന്റെ യാത്രം ആരംഭിച്ചു. സൈബീരിയയുടെ മരവിക്കുന്ന തണുപ്പും മധ്യേഷ്യയുടെ കൊടും ചൂടും പിരോസ്സിയും ഡ്യുക്കാത്തിയും ചേര്‍ന്ന് മറികടന്നു.

More from DriveSpark

Article Published On: Monday, June 13, 2011, 11:44 [IST]
English summary
Paolo Pirozzi completes round-the-world adventure and reached at imola racetrack
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X