ഫെരാരി ഡിസൈന്‍ മത്സര ഫൈനലില്‍ ഇന്ത്യന്‍ കോളജ്

കാര്‍ രൂപകല്‍പനയിലെ നവീനാശയങ്ങള്‍ തങ്ങളുടെ ഡിസൈനുകളിലേക്ക് പകര്‍ത്തുക എന്നതാണ് ഫെരാരി ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഏറ്റവും ഉന്നതമായ സാങ്കേതികത, പരിസ്ഥിതി സൗഹൃദം, ഏറ്റവും പുതിയ വേഗം തുടങ്ങിയവ കണ്ടെത്തുക എന്നിങ്ങനെ ലക്ഷ്യത്തെ വിശദീകരിക്കാം. ഭാവിയുടെ വാഹനം തേടിയുള്ള യാത്ര എന്ന് ചുരുക്കുകയുമാവാം.
തങ്ങളുടെ സാങ്കേതിക പങ്കാളിയായ ഓട്ടോഡസ്‌കുമായി ചേര്‍ന്നാണ് ഫെരാരി മത്സരം സംഘടിപ്പിക്കുന്നത്. ഫൈനലില്‍ എത്തിയ മറ്റ് പ്രൊജക്ടുകള്‍ ഇറ്റലി, ബ്രിട്ടന്‍, സ്‌പെയിന്‍, കൊറിയ, അമേരിക്ക എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ളവയാണ്.
ഇന്ധന ഉപഭോഗത്തില്‍ കുറവ് വരുത്തുക എന്നത് പങ്കെടുത്ത എല്ലാ മോഡലുകളും ഊന്നല്‍ നല്‍കിയ വിഷയമായിരുന്നു. ഡ്രൈവിംഗ് ഹരം പകരുക, ഭാരം കുറയ്ക്കുക എന്നിവയും മിക്കവരും ശ്രദ്ധ പതിപ്പിച്ച മേഖലകളാണ്.
ജൂലായിലാണ് മത്സരവിജയികളെ പ്രഖ്യാപിക്കുക. വിജയികള്‍ക്ക് ഫെരാരിയില്‍ ഇന്റേണ്‍ഷിപ്പ് ലഭിക്കുമെന്നതാണ് ആദ്യത്തെ ആകര്‍ഷണം. കാഷ് പ്രൈസും നല്‍കുന്നുണ്ട്. ഡിസൈനിംഗ് പ്രക്രിയയില്‍ ഓട്ടോഡസ്‌ക് സോഫ്റ്റ്‌വേര്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ടീമിന് ഓട്ടോഡസ്‌കിന്റെ വക സമ്മാനവും ഉണ്ടായിരിക്കും.


Click it and Unblock the Notifications








