ചെറുകാറുകളുടെ പറുദീസയിലേക്ക് റെനോ

അതേസമയം ഏതുതരം വാഹനമായിരിക്കും ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കുകയെന്ന് പറയാറായിട്ടില്ലെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതൊരു മിനി ഹാച്ച്ബാക്ക് ആയിരിക്കുമെന്നാണ് സംസാരം. നടപ്പ് വര്‍ഷാവസാനത്തില്‍ തന്നെ ഇത്് പുറത്തിറക്കുവാന്‍ ശ്രമം നടക്കുന്നതായും ശ്രുതിയുണ്ട്.
ഇന്ത്യന്‍ വിപണിയെ ലാക്കാക്കി ലോകത്തെമ്പാടുമുള്ള ഓട്ടോ കമ്പനികള്‍ നടത്തിവരുന്ന നീക്കങ്ങളില്‍ സജീവ പങ്കാളിയാകാന്‍ തന്നെയാണ് റെനോയുടെ പദ്ധതിയെന്ന് വ്യക്തമാണ്. വരുന്ന രണ്ടു വര്‍ഷത്തിനിടയില്‍ അരഡസന്‍ വാഹനങ്ങളെങ്കിലും വളരുന്ന ഇന്ത്യന്‍ നിരത്തുകളിലേക്ക് ഇറക്കണമെന്നാണ് കമ്പനിയുടെ തീരുമാനം.
ഫ്രാന്‍സിലെ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാവെന്ന സ്ഥാനമാണ് നിലവില്‍ റെനോയ്ക്കുള്ളത്. നിസ്സാനുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് ലോകത്തിലെ വാഹനമേഖലയില്‍ അനിഷേധ്യമായ മൂന്നാം സ്ഥാനം അവര്‍ക്ക് നേടിക്കൊടുത്തിട്ടുണ്ട്.
ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗിച്ചായിരിക്കും കാര്‍ നിര്‍മ്മാണം തുടങ്ങുക. ഡിസൈനിംഗില്‍ ഇന്ത്യന്‍ ഇടത്തരക്കാരന്റെ സാമ്പത്തിക നിലയും സൗന്ദര്യസങ്കല്‍പവും ഉള്‍ക്കൊള്ളുന്ന ഒരു ഫ്രഞ്ച് റെനോ.


Click it and Unblock the Notifications








