യൂറോപ്യന്‍ കരുത്തുമായി ല്യൂറ ഇന്ത്യയിലേക്ക്

അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ആണ് ലഭ്യമായിട്ടുള്ളത്. ഇത് പക്ഷെ ഇന്ത്യന്‍ വിപണിയുടെ സ്വഭാവത്തോട് എത്രമാത്രം യോജിക്കുമെന്നത് കണ്ടറിയണം. പെട്രോള്‍ വിലയുടെ മുകളിലേക്ക് മാത്രം നീങ്ങുന്ന സൂചികയെ പരിഗണിക്കാതെ ഏതൊരു വാഹന നിര്‍മ്മാതാവിനും മുന്നോട്ടുനീങ്ങുക സാധ്യമല്ല. വല്ലാതെ വിട്ടു വീഴ്ചകള്‍ നടത്തിയാല്‍ ല്യൂറോ എന്ന പേര് മാത്രമായിരിക്കും അവശേഷിക്കുക എന്നതും ഓര്‍ക്കേണ്ടതുണ്ട്.
അതേസമയം ല്യൂറയുടെ ഇന്ത്യന്‍ പതിപ്പില്‍ പെട്രോള്‍കുടിയന്‍ എന്‍ജിന്‍ അതേപടി നിര്‍ത്താനാണ് സകോഡ മോട്ടോയുടെ പ്ലാന്‍ എന്നും കേള്‍ക്കുന്നു. കരുത്തില്‍ വിട്ടുവീഴ്ച ചെയ്താല്‍ പിന്നെ ല്യൂറയില്ല എന്നതുതന്നെയാണ് കാരണമായി പറയുന്നത്.
സെപ്തംബറിലാണ് ല്യൂറയുടെ ഇന്ത്യന്‍ പ്രവേശം നടക്കുക. സൗന്ദര്യശാസ്ത്രപരമായ വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ല്യൂറയില്‍ പ്രതീക്ഷിക്കാം എന്ന് സ്‌കോഡ വാഗ്ദാനം ചെയ്യുന്നു. രോഷാകുലമായ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പരിവേഷമായിരിക്കും ല്യൂറയ്ക്ക് നല്‍കാന്‍ ശ്രമിക്കുക. റിയര്‍ സ്‌പോയ്‌ലര്‍, കൂടുതല്‍ വലിയ വീലുകള്‍, പുതിയ സ്റ്റിയറിംഗ് വീലുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം മറ്റ് നിരവധി കോസ്‌മെറ്റിക് ചേരുവകളും ഉണ്ടായിരിക്കും.


Click it and Unblock the Notifications








