200 മൈല്‍ കടമ്പ കടക്കാന്‍ ഒക്ടേവിയ

അമേരിക്കന്‍ സംസ്ഥാനമായ ഉത്തയിലെ ബോനെവില്ലെ ഉപ്പുപാറയില്‍ നടക്കാറുള്ള ബോനെവില്ലെ സ്പീഡ് വീക്കില്‍ മണിക്കൂറില്‍ 200 മൈല്‍സ് എന്ന കടമ്പ കടക്കുവാന്‍ ലക്ഷ്യമിട്ടാണ് ഇവന്റെ വരവ്. 590 കുതിരശക്തിയാണ് എന്‍ജിന്‍ ശേഷി. പ്രത്യേകം രൂപപ്പെടുത്തിയ പുതിയ ടര്‍ബോചാര്‍ജ്ജറിന് സ്തുതി. ഇത് അസാധ്യമായ 26-28 ജി എസ് ഐ സമ്മര്‍ദ്ദതന്ത്രം ഉപയോഗിച്ച് എന്‍ജിനെ ശക്തമാക്കുന്നു.
ഉയര്‍ന്ന പവറിനും ടോര്‍ക്കിനും പുറമെ ഉപ്പ് പാതയില്‍ പരതി നീങ്ങുവാനുള്ള പ്രത്യേക ശേഷി നല്‍കുന്നതിന് ചില മാറ്റങ്ങള്‍ കൂടി ഒക്ടേവിയയില്‍ വരുത്തും. ഇന്നുവരെ ഒരു സ്‌കോഡയും ഓടിയിട്ടില്ലാത്ത ഒരു വേഗം ഒക്ടേവിയ വിആര്‍എസ് കണ്ടെത്തുമെന്നാണ് കമ്പനിയുടെ വാദം.
ബ്രിട്ടനിലെ സ്‌കോഡ സാങ്കേതിക വിദഗ്ധരാണ് ഒക്‌ടേവിയയെ രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ 20 വരെയാണ് മത്സരം നടക്കുന്നത്.


Click it and Unblock the Notifications








