സ്‌കോഡ യേതി 1 ലക്ഷം യൂണിറ്റുകള്‍ തികച്ചു

skoda yeti
യൂറോപ്പിന്റെ ബൊഹീമിയന്‍ സൗന്ദര്യമായ സ്‌കോഡ യേതി ഒരുലക്ഷം യൂണിറ്റുകള്‍ തികച്ചു. കോംപാക്ട് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളില്‍ ലോകത്തില്‍ ഏറ്റവും മികച്ചവയില്‍ ഒന്നായാണ് യേതിയെ ലോകം എണ്ണുന്നത്. കഴിഞ്ഞ ദിവസം ചെക് റിപ്പബ്ലിക്കിലെ ക്വാസിനിയില്‍ ലക്ഷം തികച്ച എസ്. യു. വി നിരത്തിലിറങ്ങിയതായി സ്‌കോഡ ആട്ടോ കമ്പനിയുടെ ഉന്നതോദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യയിലെ ഔറംഗബാദിലേതടക്കം സ്‌കോഡയുടെ മൂന്ന് ഫാക്ടറികളിലാണ് യേതിയുടെ നിര്‍മ്മാണം നടക്കുന്നത്. റഷ്യയിലെ കലുഗയിലാണ് യേതി ഉത്പാദിപ്പിക്കുന്ന മറ്റൊരു ഫാക്ടറിയുള്ളത്.

2009-ലെ ജനീവ മോട്ടോര്‍ ഷോയിലാണ് യേതി രംഗത്തു വരുന്നത്. 2010-ല്‍ യൂറോപ്യന്‍ കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡില്‍ നാലാം സ്ഥാനക്കാരനായി. ഫോക്‌സ്‌വാഗന്റെ (എ5 പിക്യൂ34) പ്ലാറ്റ്‌ഫോമിലാണ് യേതിയുടെ നിര്‍മ്മാണം. ഫോക്‌സ്‌വാഗന്‍ പസ്സാറ്റ് ആണ് ഇതേ പ്ലാറ്റ്‌ഫോമില്‍ നിലവിലുള്ള മറ്റൊരു വാഹനം(വില്ലീസ് വിപ്ലവത്തിനു ശേഷം ചെക് റിപ്പബ്ലിക്കില്‍ നടന്ന സ്വകാര്യവല്‍ക്കരണ പരിപാടികളില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു നൂറ്റാണ്ട് പിന്നിടാന്‍ പോകുന്ന സ്‌കോഡയും ജര്‍മ്മന്‍ കമ്പനിയായ ഫോക്‌സ്‌വാഗനും ചേര്‍ന്നുള്ള പങ്കുകൃഷി).

ഡിമാന്‍ഡിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 34 ശതമാനം വര്‍ധന യേതിക്കുണ്ടായതായി നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. മികച്ച മാര്‍ക്കറ്റ് പ്രതികരണത്തെ കണക്കിലെടുത്ത് നിരവധി വേരിയന്റുകള്‍ പുറത്തിറക്കാന്‍ സ്‌കോഡ ഉത്സാഹം കാണിച്ചിട്ടുണ്ട്. 4×4 ആള്‍-വീല്‍ ഡ്രൈവ്, ഫ്രണ്ട് വീല്‍ ഡ്രൈവ് കൂടാതെ ഒരു ഗ്രീന്‍ലൈന്‍ പതിപ്പും നിരത്തിലോടുന്നു. പൊതുവില്‍ മൂന്ന് ട്രിം പാക്കേജുകളിലാണ് യേതി നിലവില്‍ ലഭ്യമായിട്ടുള്ളത്. എക്‌സ്പീരിയന്‍സ്, അംബീഷന്‍, ട്രാക്ക് എന്നിങ്ങനെയുള്ള പേരുകളില്‍ അവ മാര്‍ക്കറ്റിലുണ്ട്. 5-6 മാന്വല്‍ ട്രാന്‍സ്മിഷനുകളുള്ള വേരിയന്റുകളാണ് ഇവ. 7- ഡി. എസ്. ജിയിലും ലഭ്യമാണ്.

ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ ഏറ്റവുമടുത്ത് കണ്ടാണ് സ്‌കോഡ വളര്‍ന്നത്. സ്റ്റാലിനിസത്തിന്റെ നരനായാട്ടുകള്‍ക്കും ചെക് റിപ്പബ്ലിക് വേദിയായിരുന്നു. കല്ലും പൊടിയും നിറഞ്ഞ പാതകളില്‍ സ്‌കോഡ വിജയിക്കുന്നുവെങ്കില്‍ അത് ചരിത്രത്തിന്റെ കാവ്യനീതിയാകുന്നു.

More from DriveSpark

Article Published On: Monday, June 6, 2011, 15:52 [IST]
English summary
skoda auto has announced that the 100,000th skoda yeti has just rolled off at its hometown in kvasiny
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X