തൊഴിലാളിസമരം: മാരുതി സുസുക്കിക്ക് നഷ്ടം 100 കോടി

ദിവസംതോറും രണ്ട് ഷിഫ്റ്റുകളിലായി 1200 യൂണിറ്റുകളാണ് മനെസര്‍ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയിരുന്നത്. 2000 തൊഴിലാളികളാണ് സുസുക്കി പ്ലാന്റില്‍ ജോലി ചെയ്തു വരുന്നത്. ശനിയാഴ്ച തുടങ്ങിയ സമരം മൊത്തം 100 കോടി രൂപയുടെ നഷ്ടം കമ്പനിക്ക് വരുത്തിവെച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവിലുള്ള മാരുതി യൂണിയന്‍ രണ്ടാക്കണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. മാരുതി സുസുക്കി പ്ലാന്റിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം പരിഗണിച്ച് പരിഹാരം കാണുന്നതിന് ഈ മാറ്റം ആവശ്യമാണെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ ഇത്തരമൊരു മാറ്റം ആവശ്യമില്ലെന്നാണ് കമ്പനിയുടെ വാദം. പുതിയ യൂണിയന്‍ രൂപീകരിക്കുന്നതിന് കമ്പനിയുടെ അനുവാദം ആവശ്യമാണെന്നതിനാല്‍ തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുകയായിരുന്നു.
തിങ്കളാഴ്ച വരെ മാത്രം 1800 യൂണിറ്റിന്റെ ഉല്‍പാദന നഷ്ടം സംഭവിച്ചതായി മാരുതി സുസുക്കി വക്താവ് അറിയിച്ചു. സ്ഥിതിഗതികള്‍ കഴിഞ്ഞ ദിവസത്തെപ്പോലെ തുടരുന്നതായും അദ്ദേഹം പറഞ്ഞു.
ഓഹരി വിപണിയില്‍ മാരുതി സുസുക്കി സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിലെ സ്ഥിതി രണ്ട് ദിവസത്തേക്കു കൂടി തുടരുകയാണെങ്കില്‍ സ്‌റ്റോക്ക് നില ഗുരുതരാവസ്ഥയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മാരുതി സുസുക്കിയുടെ 1,223.20 വിലയുള്ള ഓഹരിയില്‍ 0.71 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്വിഫ്റ്റ്, എ-സ്റ്റാര്‍ എന്നീ ഹാച്ച് ബാക്കുകളും ഡിസൈര്‍, എസ് എക്‌സ്4 എന്നീ സെഡാനുകളുമാണ് മനെസര്‍ ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്നത്.


Click it and Unblock the Notifications








