സ്വിഫ്റ്റിന് ഇലക്ട്രിക് കണ്‍സെപ്റ്റ്

ബി എം ഡബ്ലിയുവിനെപ്പോലുള്ള കാര്‍ നിര്‍മാതാക്കള്‍ ഈ വഴിയില്‍ വളരെ സജീവമാണ്. ആ3, ഐ8 എന്നിങ്ങനെ ചില ഇലക്ട്രിക് കണ്‍സെപ്റ്റുകള്‍ ബി എം ഡബ്ലിയു അവതരിപ്പിച്ചിരുന്നു. സുസുക്കി ഈ രംഗത്തേക്ക് വളരെ ഗൗരവമായി ഇറങ്ങിയിരിക്കുന്നു എന്നതാണ് കണ്‍സെപ്റ്റിന് സ്വിഫ്റ്റിനെ തന്നെ തെരഞ്ഞെടുത്തതില്‍ നിന്ന് മനസ്സിലാക്കാനാവുന്നത്. ഇലക്ട്രിക് മോട്ടോറുകളും ഒരു പെട്രോള്‍ എന്‍ജിനുമാണ് ഈ വാഹനത്തിനുള്ളത്. പെട്രോള്‍ എന്‍ജിന്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന പ്രവൃത്തിയാണ് ചെയ്യുക. മുപ്പത് കിമി ദൂരം വരെ ബാറ്ററിയില്‍ ആദ്യം നിറച്ച വൈദ്യുതി കൊണ്ട് പായാന്‍ സ്വിഫ്റ്റിനാകും. പിന്നീടുള്ള ദൂരങ്ങള്‍ മറികടക്കാന്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ചു തുടങ്ങും. നേരത്തെ വ്യക്തമാക്കിയതു പോലെ പെട്രോള്‍ എന്‍ജിന്‍ നേരിട്ട് ചക്രങ്ങളെ തിരിക്കുന്നില്ല.
സുസുക്കിയും ഫോക്സ്‍വാഗണും തമ്മിലുള്ള അടിപിടി ഒട്ടൊന്നൊടുങ്ങിയത് ഈയടുത്ത ദിവസങ്ങളില്‍ മാത്രമാണ്. സുസുക്കി തങ്ങളുടെ ചെറുകാര്‍ സാങ്കേതികത വിട്ടു കൊടുക്കുവാന്‍ തയ്യാറായില്ല എന്നതാണ് ഫോക്സ്‍വാഗണെ യഥാര്‍ത്ഥത്തില്‍ ചൊടിപ്പിച്ചത്. ഫോക്സ്‍വാഗണ്‍ തങ്ങള്‍ക്ക് ഹൈബ്രിഡ് സാങ്കേതികത പറഞ്ഞുതരുന്നില്ല എന്ന് സുസുക്കിയും പരാതിപ്പെട്ടിരുന്നു. സുസുക്കിയുടെ പുതിയ നീക്കം ഒരു പ്രതികാരനടപടിയായിട്ടു കൂടി മനസ്സിലാക്കാം.


Click it and Unblock the Notifications







