നാനോ തെരുവില്‍ കത്തിയമര്‍ന്നു

nano
ടാറ്റാ നാനോ കത്തിയമര്‍ന്നതായി റിപ്പോര്‍ട്ട്. വഡോദരയിലെ സുബന്‍പുരയിലാണ് സംഭവം. തീപ്പിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വെളിവായിട്ടില്ലെങ്കിലും നാനോ വിമര്‍ശകര്‍ സംഭവം ഏറ്റുപിടിച്ചിരിക്കുകയാണ്.

വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് തീ പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്‍ജിനില്‍ നിന്ന് പടര്‍ന്ന തീ മുന്‍സീറ്റിലേക്കും പടരുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇതാദ്യമല്ലെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നാനോ ഉടമകളില്‍ സംഭവം ഭീതി ജനിപ്പിച്ചിട്ടുണ്ട്.

ഏഷ്യയിലെമ്പാടും ചുവടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ പുറത്തുവരുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ടാറ്റയ്ക്ക് തലവേദന സൃഷ്ടിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് നാനോ ശ്രീലങ്കയിലേക്ക് കടന്നു ചെന്നത്. നേപ്പാളില്‍ ഉല്‍പ്പന്നം ഇറക്കാനുള്ള പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുമുണ്ട്. ഏഴ് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെയാണ് അവിടങ്ങളില്‍ നാനോയുടെ വില.

രണ്ടാംതരം ഘടകഭാഗങ്ങളാണ് നാനോയില്‍ ഉപയോഗിക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നാനോയില്‍ എവലംബിക്കുന്ന തെറ്റായ ഫിറ്റിംഗ് രീതികളും പ്രശ്‌നത്തിന് ഇടയാക്കുന്നു. ഇന്ത്യന്‍ ഇടത്തരക്കാരെ മുഴുവന്‍ കാറുമായി നിരത്തിലിറക്കുക എന്ന 'മഹത്തായ' ലക്ഷ്യം നേടാന്‍ നിര്‍മാണത്തില്‍ പല വിട്ടുവീഴ്ചകളും ടാറ്റ ചെയ്യുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.

തെറ്റായ വയറിംഗ് സംവിധാനം മൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്ന അനുമാനം പ്രചരിക്കുന്നുണ്ട്. എന്നാല്‍ കമ്പനി ഇതിനെ പൂര്‍ണമായും നിരാകരിക്കുന്നു.

ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടവയായി കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികവും. നാനോയുടെ ജനകീയതയ്ക്ക് അത്ര പെട്ടെന്നൊരു ഇടിവ് സംഭവിക്കുമെന്ന് ആരും കരുതുന്നില്ല.

More from DriveSpark

Article Published On: Tuesday, June 7, 2011, 12:27 [IST]
English summary
a nano car in vadodara’s subanpura locality caught fire according to fire officials but, the exact cause of the fire is still unknown
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X