ഇന്‍ഡിക വിസ്തയും പനമുകളിലെ യക്ഷിയും

vista90
വാഹനനിര്‍മ്മാതാവിന് തന്റെ മേഖല പലപ്പോഴും ഒരു ആനമയിലൊട്ടകം കളം പോലെയാണ്. അത് പ്രലോഭനങ്ങളുടെ ഒരു താഴ്‌വരയാണ്. ആര്‍ക്കും വെക്കാം, എപ്പോഴും വെക്കാം എങ്ങനെയും വെക്കാം. അത് വഞ്ചനയുടെ കൊമ്പല്ലുകള്‍ ഒളിപ്പിച്ചു വെച്ച ഒരു യക്ഷിയാണെന്നും പറയാം. നിലാവില്ലാത്ത രാത്രികളില്‍ അവള്‍ നിങ്ങളെ പനമുകളിലേക്ക് ക്ഷണിച്ച് കൊണ്ടു പോകുന്നു.


നിരവധി കാറുകള്‍ ദിവസം പ്രതിയെന്നോണം വിപണിയില്‍ ഇറങ്ങുന്നു. പലതും ഗുണങ്ങളഞ്ചും തികഞ്ഞവ. എന്നിരിക്കിലും വിപണിയുടെ സ്വീകാര്യത കിട്ടാന്‍ അവ വിയര്‍ക്കുന്നു. പലപ്പോഴും പരാജയത്തിന്റെ കുഴിയിലേക്ക് വീണുപോവുകയും ചെയ്യുന്നു. ഇതിന്റെ കാരണങ്ങള്‍ തിരഞ്ഞുപോയാല്‍ നിരാശരാകേണ്ടി വരും. അതിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ടായെന്ന് രത്തന്‍ ടാറ്റ പറയും. നാല് എന്‍ജിന്‍ വേരിയന്റുകളോടെ ഗുണങ്ങളേഴും തികഞ്ഞ ഇന്‍ഡിക വിസ്ത രംഗത്തിറക്കിയെങ്കിലും വിപണിയില്‍ വിയര്‍ക്കുകയാണ് വിസ്ത.

സഫയര്‍ 65, സഫയര്‍ 90, ടി ഡി ഐ, ക്വാഡ്രാജെറ്റ് എന്നീ നാല് എന്‍ജിന്‍ വേരിയന്റുകളിലാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. എന്നിട്ടും നാട്ടുകാര്‍ തിരിഞ്ഞു നോക്കിയില്ല. ഈ അസാധാരണ പ്രതിഭാസം കണ്ടപ്പോള്‍ ടാറ്റ ഒന്നു തിരിഞ്ഞു നോക്കി. പ്രശ്‌നം പിടികിട്ടി. സമാനമായ ക്ലാസ്സില്‍ മാരുതി, ഫോര്‍ഡ്, സ്‌കോഡ, ടൊയോട്ട, ഹോണ്ട, ഫോക്‌സ്‌വാഗണ്‍ എന്നീ കമ്പനികള്‍ ഡീസല്‍ വേരിയന്റുകള്‍ ഇറക്കിക്കളിക്കുന്നു. പെട്രോള്‍ വിലയുടെ സമാനതകളില്ലാത്ത ജൈത്രയാത്ര നടക്കുമ്പോള്‍ എന്ത് ടാറ്റ ഏത് വിസ്ത!

ഈ പ്രശ്‌നത്തെ പരിഹരിക്കുവാനുള്ള തീരുമാനം ടാറ്റ എടുത്തുകഴിഞ്ഞു. ടൊയോട്ടയുടെ ലിവ പുറത്തിറങ്ങാനിരിക്കുന്നു. ഹോണ്ടയുടെ ബ്രയോ അടുത്തുതന്നെ നിരത്തിലിറങ്ങും. റിനോയുടെ മിനി ഹാച്ച്ബാക്ക്, ഇറ്റ്യോസ് എന്നിവയും പിന്നാലെയുണ്ട്. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ എടുത്ത പണിയെല്ലാം പാളും.

മാന്‍സയ്ക്ക് ഉള്ളതുപൊലത്തെ യക്ഷിക്കണ്ണുകള്‍ പുതിയ വിസ്തയ്ക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ക്രോം ഗ്രില്ലും പ്രതീക്ഷിക്കുന്നു. സെന്റര്‍ കണ്‍സോള്‍, ഡാഷ്‌ബോര്‍ഡ് എന്നിവയും മെച്ചപ്പെടുത്തേണ്ടവയാണ്.

More from DriveSpark

Article Published On: Wednesday, June 8, 2011, 14:02 [IST]
English summary
Tata Motors are planning to launch the revamped and upgraded variant of their passenger car, Indica Vista hatchback
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X