ടാറ്റ ഇന്ത്യയില്‍ 4 ലക്ഷം സെഡാനുകള്‍ വിറ്റഴിച്ചു

ഓട്ടോ മേഖലയില്‍ കഴിഞ്ഞ ഒരു ദശകത്തില്‍ വളരെ നിര്‍ണ്ണായകമായ വളര്‍ച്ചയാണ് രാജ്യത്തിനുണ്ടായത്. നിരവധി കമ്പനികള്‍ ഇന്ത്യയുടെ വിപണി തേടി വരികയും വാഹനങ്ങളുടെ ഒരു വലിയ നിര തന്നെ വിപണിയില്‍ ഇറക്കുകയും ചെയ്തു. അതിശക്തമായ കിടമത്സരം നിലനില്‍ക്കുന്ന ഇന്ത്യയിലെ സെഡാന്‍ വിപണിയില്‍ നിര്‍ണ്ണായകസ്ഥാനം നിലനിര്‍ത്താന്‍ ടാറ്റയ്ക്ക് കഴിഞ്ഞതാണ് ഇപ്പോഴത്തെ നേട്ടത്തിനാധാരം.
ടാറ്റ ഇന്‍ഡിഗോ, ടാറ്റ ഇന്‍ഡിഗോ മറിന, ടാറ്റ ഇന്‍ഡിഗോ എക്‌സ എല്‍, ടാറ്റ ഇന്‍ഡിഗോ മാന്‍സ, ടാറ്റ ഇന്‍ഡിഗോ സി എസ് തുടങ്ങി ഇന്ത്യയുടെ സെഡാന്‍ മനസ്സിനെ തൊട്ടറിഞ്ഞ നിരവധി വേരിയന്റുകള്‍ പുറത്തിറങ്ങി. കൂടിയ 'ഇന്ധനക്ഷമത' എന്ന ഭാരതീയ വാഹനമന്ത്രം ഈ സെഡാനുകളെല്ലാം വിടാതെ ഉരുവിട്ടു. വിജയം ടാറ്റയ്ക്ക് സ്വന്തം.
ഇന്ധനക്ഷമത കൂടുതലുള്ള കാരണം ഈയടുത്തകാലത്തായി രാജ്യത്തെ ടാക്‌സി മേഖലയും ടാറ്റ സെഡാനുകള്‍ സ്വന്തമാക്കാന്‍ തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








