പുതുതലമുറ ഓഡി എ6 ഇന്ത്യയില്‍ നിര്‍മ്മിക്കും
കാത്തിരുന്ന ഓഡി എ6 പാഞ്ഞുവരുന്നു. ഈ വര്‍ഷാവസാനം ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്ന ഈ സെഡാന്‍ ഓഡിയുടെ ഗുജറാത്തിലെ ഔറംഗബാദ് പ്ലാന്റിലാണ് ഉല്‍പാദിപ്പിക്കുക എന്ന ഔദ്യോഗിക പ്രഖ്യാപനം വന്നു.
ഔറംഗാബാദ് പ്ലാന്റില്‍ നിന്ന് വര്‍ഷാവര്‍ഷം 2000 ഓഡി6 നിരത്തിലിറക്കാനാണ് തീരുമാനമെന്നറിയുന്നു. 2011-ല്‍ മൊത്തം 4600-ലധികം യൂണിറ്റുകളാണ് ഇറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കമ്പനി ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 2010-ല്‍ കമ്പനിയുടെ പ്ലാന്റില്‍ നിന്ന് ഇറങ്ങിയത് 2,466 വാഹനങ്ങളായിരുന്നു.
2015-ഓടെ വര്‍ഷാവര്‍ഷം 6000 യൂണിറ്റ് ഉല്‍പാദനം എന്ന നിലയിലേക്കെത്താനാണ് ഓഡി ശ്രമിക്കുന്നത്. 16 വര്‍ക്ക് സൈക്കിളുകളിലായി ഓഡി6-ന്റെ ഉല്‍പാദനം നടത്തും. 126 തൊഴിലാളികളെയാണ് ഈ വിഭാഗത്തിലേക്ക് ആവശ്യമായി വരിക.
ഓഡി എ6-ന് പെട്രോള്‍-ഡീസല്‍ വെരിയന്റുകളുണ്ട്. രണ്ട് ലിറ്റര്‍ ടര്‍ബോ ഡീസര്‍ എന്‍ജിന് 175-കുതിരശക്തിയുണ്ട്. 3 ലിറ്റര്‍ വേരിയന്റില്‍ 242 കുതിരശക്തിയും ലഭ്യമാണ്. പെട്രോള്‍ എന്‍ജിനിലും രണ്ട് വേരിയന്റുകള്‍ ഓഡി വാഗ്ദാനം ചെയ്യുന്നു.
ബി എം ഡബ്ലിയു 5 സീരീസ് ജൂലായില്‍ വിപണിയിലിറങ്ങാന്‍ പോകുന്നതിന്റെ മുന്നോടിയായാണ് ഓഡിയുടെ പ്രഖ്യാപനം വരുന്നതെന്നത് ശ്രദ്ധേയമാണ്. രണ്ടു ജര്‍മന്‍കാര്‍ തമ്മിലുള്ള കടുത്ത മത്സരത്തിന് ഇന്ത്യന്‍ മണ്ണ് വേദിയാവുന്നതിന്റെ കൗതുകം കൂടി നമുക്കുണ്ട്.
37 ലക്ഷം രൂപയാണ് ഓഡിയുടെ പ്രതീക്ഷിക്കപ്പെടുന്ന വില. ഇന്ത്യന്‍ കാര്‍ വിപണിയിലെ ലക്ഷ്വറി വിഭാഗത്തെ സമ്പന്നമാക്കുന്നതായിരിക്കും ഓഡിയുടെ വരവ്. തീര്‍ച്ചയായും ഇത് കടുത്ത കിടമത്സരത്തിനും വഴിവെയ്ക്കും.


Click it and Unblock the Notifications








