അതുല്‍ ഓട്ടോ നാലുചക്ര വിപണിയിലേക്ക്

പ്രാദേശിക മാര്‍ക്കറ്റുകള്‍ വിട്ട് അര്‍ബന്‍ വിപണിയിലേക്ക് ഇറങ്ങുവാനുള്ള താല്‍പര്യത്തിലാണ് അതുല്‍. ചെറിയ കൊമേഴസ്യല്‍ ഫോര്‍ വീലറുകള്‍ നിര്‍മ്മിച്ചുകൊണ്ട് വിപണിയില്‍ കടക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. അതുല്‍ ഓട്ടോയുടെ സാങ്കേതിക വിദഗ്ധര്‍ ഇതിന്റെ സാധ്യതകള്‍ വിലയിരുത്തി വരികയാണെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കമ്പനി ഇപ്പോള്‍ തയ്യാറാവുന്നില്ല. സംരംഭത്തിന്റെ വാണിജ്യ, സാമ്പത്തിക വശങ്ങള്‍ വ്യക്തമായി വിശകലനം ചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനം അതുല്‍ കൈക്കൊള്ളുകയുള്ളൂ.
പൊതുമേഖലാ സ്ഥാപനമായ സ്‌കൂട്ടേഴ്‌സ് ഇന്ത്യ ഓഹരികള്‍ വിറ്റഴിക്കാനുള്ള കാബിനറ്റ് തീരുമാനം പുറത്തു വന്നപ്പോള്‍ 95.38 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ തയ്യാറാമെന്നറിയിച്ച് അതുല്‍ ഓട്ടോ രംഗത്തു വന്നിരുന്നു.


Click it and Unblock the Notifications








