ടൊയോട്ട ക്രാഷ് ഡമ്മി കുടുംബം വികസിക്കുന്നു

വാഹന അപകടം മനുഷ്യശരീരത്തില്‍ ഉണ്ടാക്കുന്ന ആഘാതങ്ങളുടെ വിശദമായ പരീക്ഷണ-വിശകലനങ്ങള്‍ക്കു വേണ്ടിയാണ് ക്രാഷ് ടെസ്റ്റ് ഡമ്മികള്‍ ഉപയോഗിച്ചു വരുന്നത്. പ്രത്യേക സോഫറ്റുവേറുകളില്‍ ഡിജിറ്റല്‍ ഡമ്മികള്‍ ഉപയോഗിച്ചാണ് ടെസ്റ്റ് നടത്തുന്നത്. ഡിജിറ്റല്‍ ഡമ്മികള്‍ക്ക് സാധാരണ ഡമ്മികള്‍ക്ക് നല്‍കുവാന്‍ കഴിയുന്നതിലധികം വിവരങ്ങള്‍ നല്‍കാനാവും. ഡമ്മിയുടെ ഭാരം, ഉയരം തുടങ്ങിയ ശാരീരിക പ്രത്യേകതകളില്‍ ഊന്നിയാണ് വിശകലനം നടക്കുക. ഇടിയുടെ ആഘാതം, ശരീരത്തില്‍ വരുന്ന ഒടിവുകളും വളവുകളും തുടങ്ങി വളരെ സൂക്ഷ്മമായ കാര്യങ്ങള്‍ വരെ ടെസ്റ്റ് ഡമ്മികള്‍ വെച്ച് പഠിക്കുന്നു. വാഹനം ഡിസൈന്‍ ചെയ്യുന്നതില്‍ ഈ പഠനവിവരങ്ങള്‍ വെച്ചുള്ള പരിഷ്‌കാരങ്ങള്‍ വരുത്തുകയും അതുവഴി അപകടത്തില്‍ നിന്നുള്ള ആഘാതത്തെ പരമാവധി കുറയ്ക്കുകയും ചെയ്യുക എന്നതാണ് ക്രാഷ് ടെസ്റ്റിന്റെ ഉദ്ദേശ്യം.
'ടോട്ടല്‍ ഹ്യൂമന്‍ മോഡല്‍ ഫോര്‍ സേഫ്റ്റി' അഥവാ 'തംസ്' എന്നാണ് ഈ ഡമ്മികള്‍ക്ക് പേര്. 1997-ലാണ് ഇവയെ വികസിപ്പിച്ചെടുക്കാന്‍ പദ്ധതി തുടങ്ങിയത്. 2000-ത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു തുടങ്ങി. നിലവില്‍ കമ്പനി ഉപയോഗിച്ചു വരുന്ന വി4 വേര്‍ഷന്‍ മനുഷ്യന്റെ ആന്തരിക അവയവങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്തവയാണ്. മുന്‍ വേര്‍ഷനെക്കാള്‍ 14 മടങ്ങ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുവാന്‍ ഇതിന് കഴിയും. തൊലിയിലുണ്ടാകുന്ന ചെറിയ പോറലുകള്‍ മുതല്‍ എല്ലുകളില്‍ സംഭവിക്കുന്ന ഒടിവും ചതവും ആന്തരികാവയവങ്ങള്‍ക്കുണ്ടാകുന്ന പരുക്കുകളുമെല്ലാം വിശദമാക്കിത്തരും.
ഒരു കാല്‍നടയാത്രക്കാരന്‍ ഉള്‍പ്പെടെ ആറ് അംഗങ്ങളാണ് ഡമ്മി കുടുംബത്തില്‍ ഇപ്പോഴുള്ളത്.


Click it and Unblock the Notifications








