പുതിയ ഇന്നോവ അവതരിച്ചു

Toyota Innova
ടൊയോട്ട ഇന്നോവയുടെ പുതിക്കിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ മള്‍ട്ടി യൂട്ടിലിറ്റി വിപണിയിലെ ചക്രവര്‍ത്തിയായ ഇന്നോവയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ പ്രധാന മുഖം മിനുക്കലാണിത്.

ഡ്രൈവിംഗ് സുഖം, യാത്രാസുഖം, ദീര്‍ഘയാത്രകള്‍ക്ക് ഏറ്റവും മികച്ച പിന്തുണ, എട്ട് യാത്രക്കാര്‍ക്കുവരെ സുഖമായിരുന്ന് യാത്ര ചെയ്യുവാന്‍ കഴിയുന്ന സ്ഥല സൗകര്യം, ഫിറ്റ് ആന്‍ഡ് ഫിനിഷ് തുടങ്ങിയ സവിശേഷതകള്‍ ഇന്ത്യന്‍ റോഡുകളില്‍ ഇന്നോവ എ യു വിയെ മിന്നുന്ന താരമാക്കി മാറ്റുകയായിരുന്നു.

പുതിയ ഇന്നോവയുടെ ഹെഡ്‍ലാമ്പില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രില്ലിന് കൂടുതല്‍ വീതി നല്‍കിയിരിക്കുന്നു. കൂടുതല്‍ ക്രോം സാന്നിധ്യം ഗ്രില്ലിലുണ്ട്. ടെയ്‍ല്‍ ലാമ്പുകളും മാറിയിട്ടുണ്ട്.

സ്വകാര്യ വാഹനങ്ങളായും വാടകക്കാറുകളായും വിജയിച്ച ഇത്തരം വാഹനങ്ങള്‍ വിപണിയില്‍ കുറവാണ്. വാടകക്കാറായി ഉപയോഗിക്കപ്പെടുന്നത് ഇന്നോവയുടെ സാധ്യതകളെ ഒരിക്കലും കുറച്ചിട്ടില്ല. ഒരു കുടുംബവാഹനം എന്ന നിലയില്‍ ഇത്രകണ്ട് സ്വീകാര്യമായ മറ്റൊരു വാഹനം ഇന്ത്യയില്‍ ഇന്നില്ല.

ടാറ്റ ആര്യ തുടങ്ങിയ പുതിയ ചില വാഹനങ്ങള്‍ ഇന്നോവയ്ക്കെതിരെ വിപണിയിലുണ്ട്. എന്നാല്‍ ഇന്നോവ കൈയടക്കിയിരിക്കുന്ന വിപണിയെ ലക്ഷ്യം വെക്കണമെങ്കില്‍ ഇവര്‍ ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ടെന്നതാണ് സത്യം.

More from DriveSpark

Article Published On: Tuesday, December 27, 2011, 11:50 [IST]
English summary
Toyota Motors has unveiled the facelift model of their flagship car Toyota Innova.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X