ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ വില ഉയര്‍ത്തി

അതേസമയം പെട്രോള്‍ വേരിയന്റിന്റെ നിരക്കില്‍ മാറ്റമൊന്നുമില്ല.
വെന്റോയുടെ ദില്ലി എക്‌സ് ഷോറൂം വില 7.99 ലക്ഷം മുതല്‍ 9.24 ലക്ഷം വരെ ആയിരുന്നു. പെട്രോള്‍ വേരിയന്റിന് 6.99 ലക്ഷം മുതല്‍ 9.22 ലക്ഷം വരെയും. അതായത് ഡീസല്‍ വേരിയന്റ് വില 20,000 വരെ ഉയരാം എന്നര്‍ത്ഥം.
ഡീസല്‍ വേരിയന്റിന്റെ ഇന്‍പുട്ട് ചെലവുകള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.
പെട്രോള്‍ വിലയില്‍ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റത്തെ പരിഗണിച്ചാണ് പെട്രോള്‍ വേരിയന്റ് വിലയില്‍ മാറ്റമൊന്നും വരുത്താത്തതെന്ന സൂചനയും കമ്പനി വൃത്തങ്ങള്‍ നല്‍കി.
1979-ല്‍ ഫോക്‌സ്‌വാഗണ്‍ പുറത്തിറക്കിയ ജിറ്റ എന്ന പ്രശ്‌സ്തമായ മോഡലിന്റെ പിന്തുടര്‍ച്ചക്കാരനാണ് വെന്റോ എന്നു പറയാം. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് എ സീരീസ് പ്ലാറ്റ്‌ഫോമിലാണ് ഈ സെഡാന്‍ നിലപാടുറപ്പിച്ചിരിക്കുന്നത്. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനും 4-ഓട്ടോമാറ്റിക് ട്രാസ്മിഷനുമാണ് വെന്റോയ്ക്കുള്ളത്.


Click it and Unblock the Notifications








