റിനോയുടെ ഹാച്ച്ബാക്ക് സ്പന്ദനം

Renault Pulse
ചില മണിക്കൂറുകള്‍ക്കു മുന്‍പ് പുതിയ വര്‍ഷം എന്ന ആ സ്ഥിരം പ്രതിഭാസം സംഭവിച്ചു. നമ്മള്‍ ഒരു വര്‍ഷം കൂടി പഴയതായി. എന്നിരിക്കിലും 'പുതിയത്' എന്ന വാക്കു കൊണ്ട് ആ ദുഖത്തെ നമ്മള്‍ പൊസിറ്റീവാക്കുന്നു. 'ദുഖമേ നിനക്ക് പുലര്‍കാല വന്ദനം, കാലമേ നിനക്കഭിനന്ദനം....'

കഴിഞ്ഞ വര്‍ഷം സംഭവങ്ങളുടെ വര്‍ഷമായിത്തീരേണ്ടതായിരുന്നു ഓട്ടോമൊബൈല്‍ വിപണി. എന്നാല്‍ ചില ദുര്യോഗങ്ങള്‍ പലതും സംഭവിച്ചു. എണ്ണയ്ക്ക് വിലകൂടി. പലിശനിരക്കുകള്‍ കൂടി. രൂപയുടെ വിലയിടിഞ്ഞു. അങ്ങനെയങ്ങനെ...എന്തായാലും പുതിയ വര്‍ഷം സംഭവങ്ങളുടേതാവുമെന്നാണ് ഓട്ടോമൊബൈല്‍ രംഗം പ്രതീക്ഷിക്കുന്നത്. ഇതുവരെ നടന്നിട്ടുള്ള പ്രഖ്യാപനങ്ങള്‍ വെച്ചു നോക്കുമ്പോള്‍ തന്നെ ഓട്ടോ വിപണിയില്‍ പൊട്ടിത്തെറികള്‍ തന്നെ നടക്കുവാനുള്ള മരുന്നുണ്ട്. ലോഞ്ചുകള്‍, മുഖം മിനുക്കലുകള്‍, പുതിയ കമ്പനികളുടെ രംഗപ്രവേശങ്ങള്‍ എന്നിങ്ങനെ.

ഇന്ത്യന്‍ ഓട്ടോ വിപണിയിലെ വര്‍ഷാദ്യത്തിലെ ആദ്യ സംഭവം ദില്ലി ഓട്ടോ എക്സ്പോയാണ്. എക്സ്പോയില്‍ നടക്കാനിരിക്കുന്ന ഒരു ലോഞ്ചിനെപ്പറിയാണ് ആദ്യ വര്‍ഷത്തില്‍ ആദ്യമായി നിങ്ങളോട് പറയാനുള്ളത്. റിനോയുടെ കാത്തുകാത്തിരുന്ന ആ കസ്തൂരി മാമ്പഴം ജനുവരി ആറിന് ദില്ലി എക്സ്പോയില്‍ വെച്ച് ലോഞ്ച് ചെയ്യും. ഈ ചെറു ഹാച്ച്ബാക്കിന്‍റെ അവതരണം ആദ്യമേ നടന്നു കഴിഞ്ഞതാണ്. ലോഞ്ച് നടക്കുന്നത് 2012 ആദ്യത്തില്‍. ങ്ഹാ... ഒരു കാര്യം വിട്ടുപോയി. റിനോയുടെ ആ കസ്തൂരിമാമ്പഴത്തിന് പേര് പള്‍സ് എന്നാകുന്നു. പള്‍സ്!

നിസ്സാന്‍ മൈക്രയുടെ നിലപാടുതറ കടമെടുത്താന്‍ ഇവള്‍ വരുന്നത്. ഡിസൈനിലും കാര്യമായൊന്നും പറയാനില്ല എന്നു വേണം പറയാന്‍. മൈക്രയെ ഏതാണ്ട് അതേപടിയെന്നോണം അനുകരിച്ചിരിക്കുന്നു എന്ന് ആരോപണമുണ്ട്. എങ്കിലും ഇവള്‍ റിനോയുടെ വാഹനമാണ്. പുതിയ ചെറുകാറാണ്.

കെ9കെ ഡീസല്‍ എന്‍ജിന്‍ ആണ് പള്‍സിന് ഉണ്ടായിരിക്കുക. ഈ എന്‍ജിന്‍ നിസ്സാനിന്‍റേതാണ്. ചെന്നൈയില്‍ നിസ്സാന്‍-റിനോ ഉടമസ്ഥതയിലുള്ള പ്ലാന്‍റിലാണ് ഇവള്‍ അണിഞ്ഞൊരുങ്ങി വരുന്നത്. മൈക്രയേക്കാള്‍ ഒരിത്തിരി പ്രീമിയം സവിശേഷതകള്‍ ഇവള്‍ കൈക്കൊണ്ടിരിക്കുന്നു. ഇക്കാരണത്താല്‍ മൈക്രയേക്കാള്‍ ഒരിത്തിരി വിലക്കൂടുതല്‍ പ്രതീക്ഷിക്കാം.

ലോഞ്ച് നേരിട്ട് ഫേസ്‍ബുക്കില്‍ കാണാം. ലൈക്ക് പേജില്‍ ചെന്ന് ഒന്നു ക്ലിക്കിയാല്‍ മതിയാകും. തീര്‍ച്ചയായും ലോഞ്ച് വീഡിയോ കാണാനുള്ള അവസരം ഞങ്ങള്‍ ഒരുക്കുന്നതാണ്. കാത്തിരിക്കുക.

More from DriveSpark

Article Published On: Monday, January 2, 2012, 11:09 [IST]
English summary
Renault India will launch their new hatchback model based on Nissan Micra Platform, the Pulse on 6th January.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X