ആള്‍ട്ടോയ്ക്ക് പകരം ആര് വരും?

Maruti Suzuki Alto
മാരുതി ആള്‍ട്ടോയ്ക്ക് ഒരു പകരക്കാരി വരുന്നതായി ഡ്രൈവ്സ്പാര്‍ക് ഡോട് കോം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുന്നുണ്ടാവും. ഈ വിഷയത്തില്‍ പരന്നിരുന്ന ഊഹങ്ങളെ ആസ്പദിച്ചായിരുന്നു പ്രസ്തുത റിപ്പോര്‍ട്ടുകളെല്ലാം. ഇപ്പോള്‍ സങ്ങതി സീരിയസ്സായിരിക്കുന്നു. ഓട്ടോ പത്രപ്രവര്‍ത്തകര്‍ ഊഹിച്ച് പറഞ്ഞുണ്ടാക്കിയതെല്ലാം പാടെ അംഗീകരിച്ചു കളഞ്ഞു കമ്പനി എം ഡിയായ ഷിന്‍സോ നകാനിഷി. ആള്‍ട്ടോയെ പുതുക്കുന്നത് ഒഫീഷ്യലായി അംഗീകരിക്കപ്പെട്ടു എന്നര്‍ത്ഥം.

വിപണിയില്‍ നേരത്തെയുണ്ടായിരുന്ന മാരുതി 800-ന് പകരക്കാരിയായാണ് ആള്‍ട്ടോ നിരത്തിലെത്തിയത്. ലോകത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലാണ് മാരുതി ആള്‍ട്ടോ ഇന്ന്. ഈ സ്ഥാനത്തിന് പകരക്കാരിയായി സുസുക്കി സെര്‍വോയാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ചില പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ ഇവള്‍ സജീവമാണ്.

ഹ്യൂണ്ടായ് ഇയോണ്‍ പോലുള്ള പുതുമുറക്കാര്‍ ആള്‍ട്ടോയ്ക്ക് വലിയ ഭീഷണിയായിട്ടുണ്ട്. ആള്‍ട്ടോയുടെ ആ പഴക്കം ചെന്ന ഡിസൈനില്‍ തൃപ്തിയടയേണ്ട കാര്യം ഇന്നത്തെ ഉപഭോക്താവിനില്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ഈ പ്രശ്നത്തെയാണ് മാരുതിയുടെ പുതിയ പ്രഖ്യാപനം അഭിസംബോധന ചെയ്യുന്നതെന്നു പറയാം.

അതേസമയം പകരക്കാരിയുടെ 'നിര്‍മാണം' പുരോഗമിച്ചു വരികയാണെന്നൊക്കെയാണ് നകാനിഷി പറയുന്നുണ്ട്. എന്നുവെച്ചാല്‍ എല്ലാംകൊണ്ടും പുതിയ ഒരു മോഡല്‍ വിപണിയിലെത്തും എന്ന് ധ്വനി. ഈ ധ്വനിപ്പിക്കലും കാര്യമായെടുക്കേണ്ടതുണ്ട്. മാസത്തില്‍ 30,000 യൂണിറ്റ് വിറ്റുപോകുന്ന ഒരു സാധനത്തിന് എവിടെയുമിറക്കിയിട്ടില്ലാത്ത ഒരു സാധനം കൊണ്ട് പകരം വെക്കുന്നതില്‍ തെറ്റൊന്നുമില്ല.

800 സിസി എന്‍ജിനായിരിക്കും എന്ന, എല്ലാവര്‍ക്കും അറിയുന്ന വസ്തുത മാത്രമാണ് മാരുതി ഈ വാഹനത്തെക്കുറിച്ച് പുറത്തുപറയുന്നത്. കൂടുതല്‍ ഉയര്‍ന്ന ഇന്ധനക്ഷതയ്ക്ക് ഊന്നല്‍ നല്‍കുമെന്ന് പറയുന്നുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ മാത്രമാണ് ആള്‍ട്ടോ വിറ്റഴിക്കപ്പെടുന്നത്. ഇന്ത്യയുടെ പ്രത്യേക വിപണി സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ഡിസൈനാണിത്. പുറംനാടുകളിലേക്ക് ഏറ്റവുമധികം കയറ്റി അയയ്ക്കപ്പെടുന്ന മാരുതി വാഹനം എ-സ്റ്റാറാണ്. ഈ കാര്‍ പല വിപണികളിലും വിറ്റഴിക്കപ്പെടുന്നത് ആള്‍ട്ടോ എന്ന പേരിലാണ്.

ആള്‍ട്ടോ 800 സിസിക്ക് മാത്രമാണ് പകരം ആള് വരിക. 1000 സിസിയുള്ള ആള്‍ട്ടോ കെ10-ന്‍റെ കഥ ഇനിയും തുടരും.

More from DriveSpark

Article Published On: Thursday, January 12, 2012, 18:05 [IST]
English summary
Maruti Suzuki officially announced the replacement of their current 800cc model hatchback Maruti Alto.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X